പ​ന്പാ​ന​ദി​യി​ൽ നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു ‌‌
Monday, April 19, 2021 10:34 PM IST
റാ​ന്നി: പ​മ്പാ​ന​ദി​യി​ല്‍ ഇ​ട​ക്കു​ളം ചൊ​വ്വൂ​ര്‍ ക​ട​വി​ല്‍ ഒ​ഴു​കി​യെ​ത്തി തി​ര​ച്ചി​ലി​നി​ടെ കാ​ണാ​താ​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ഓ​ടെ ഇ​ട​ക്കു​ളം പ​ള്ളി​യോ​ട ക​ട​വി​ന് താ​ഴെ ഭാ​ഗ​ത്ത് പൊ​ങ്ങു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം അ​മ്പ​ത് വ​യ​സി​ന് മേ​ല്‍ തോ​ന്നി​ക്കും. മു​ഖ​ത്ത് കു​റ്റി​രോ​മ​ങ്ങ​ള്‍ നി​റ​ഞ്ഞ​യാ​ളാ​ണ്.
ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കാ​ണാ​താ​യ​താ​യു​ള്ള പ​രാ​തി​ക​ള്‍ ഇ​ന്ന​ലെ വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഞാ​യ​റാ​ഴ്ച ചൊ​വ്വൂ​ര്‍ ക​ട​വി​ല്‍ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹം അ​ഗ്നി​ശ​മ​ന​യ്ക്ക് ക​ര​യ്ക്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വ​ട​ശേ​രി​ക്ക​ര ഭാ​ഗ​ത്തു നി​ന്നും ഒ​ഴു​കി​യെ​ത്തി ഇ​വി​ടെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ബോ​ട്ടി​ല്‍ റാ​ന്നി വ​ലി​യ​പാ​ലം വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ലാ​യി​രു​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​ണ​ല്‍​പ​ര​പ്പി​ലേ​യ്ക്ക് ക​യ​റി​യ നി​ല​യി​ല്‍ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​വ​ര​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്ത​ത്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ‌