‌390 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Monday, April 19, 2021 10:43 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍390 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.357 പേ​ര്‍​ക്കും സ​ന്പ​ർ​ക്ക​രോ​ഗ ബാ​ധ​യാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​ന്പ​തു പേ​രു​ണ്ട്.
ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന​ക​ൾ കു​റ​വാ​യി​രു​ന്ന​ത് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​രാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.21 ശ​ത​മാ​ന​മാ​ണ്.54 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ രോ​ഗി​ക​ൾ.
ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ടൂ​ര്‍ 10, പ​ന്ത​ളം 10, പ​ത്ത​നം​തി​ട്ട 33, തി​രു​വ​ല്ല 37 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗ​ബാ​ധി​ത​ർ. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ല്ല​പ്പ​ള്ളി - 28, കോ​ന്നി - 25, വെ​ച്ചൂ​ച്ചി​റ 18, ഇ​ര​വി​പേ​രൂ​ർ 10, കോ​യി​പ്രം 11, കു​ന്ന​ന്താ​നം 18, പു​റ​മ​റ്റം - 11, ക​ല​ഞ്ഞൂ​ർ - 12 എ​ന്നി​ങ്ങ​നെ രോ​ഗ​ബാ​ധി​ത​രു​ണ്ട്.‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 65055 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 58788 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 164 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 60776 പേ​ർ ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 4102 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 12407 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4827 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. 2882 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.