ഡി​സി​സി​യി​ൽ ഹ​ലോ ഡോ​ക്ട​ര്‍ ഫോ​ണ്‍ ഇ​ന്‍ പ്രോ​ഗ്രാം ആ​രം​ഭി​ച്ചു ‌
Wednesday, April 21, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ​ര​വോ​ടെ ആ​ശ​ങ്കാ​കു​ല​രാ​യ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സം​ശ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​നു​മാ​യി ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​ലോ ഡോ​ക്ട​ര്‍ ഫോ​ണ്‍​ഇ​ന്‍ പ്രോ​ഗ്രാം ന​ട​ത്തി.
ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഡോ. ​ശ്രീ​രാ​ഗ് അ​ശോ​ക്, ഡോ. ​റ്റി.​എ​ന്‍ രാ​ജ​പ്പ​ന്‍, ഡോ. ​ബി. ഇ​ന്ദു​ലേ​ഖ, ഡോ. ​ഷാ​മി​ല ബീ​ഗം എ​ന്നി​വ​ര്‍ അ​ലോ​പ്പ​തി, ആ​യൂ​ര്‍​വേ​ദം, ഹോ​മി​യോ എ​ന്നീ മേ​ഖ​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു.‌
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി​പേ​ര്‍ ഡോ​ക്ട​ര്‍​മാ​രോ​ട് ആ​ശ​ങ്ക​ക​ള്‍ പ​ങ്കു​വ​ച്ചു. വാ​ക്സി​നേ​ഷ​ന്‍റെ രീ​തി​യും തീ​യ​തി​ക​ള്‍ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​വും വാ​ക്സി​ന്‍റെ ആ​വ​ശ്യ​ക​ത​യെ സം​ബ​ന്ധി​ച്ചും ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശം കൊ​ടു​ത്തു.‌
പൊ​തു​വാ​യി സാ​മൂ​ഹ്യ​അ​ക​ലം, സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗം, മാ​സ്ക് ധ​രി​ക്ക​ല്‍ എ​ന്നി​വ​യി​ല്‍ ആ​രും അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ ഡി​സി​സി കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ നേ​തൃ​ത്വ​ത്ത​രി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം തു​ട​ര്‍​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും ല​ഭി​ക്കു​മെ​ന്നും ബ്ലോ​ക്ക്, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്ന് ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ത്തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം അ​റി​യി​ച്ചു.‌