മാ​ര്‍​ത്തോ​മ്മ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ന കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു മാ​ത്രം‌
Thursday, April 22, 2021 10:39 PM IST
തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ 25 മു​ത​ല്‍ ആ​രാ​ധ​ന​ക​ളും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന് സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത നി​ര്‍​ദേ​ശി​ച്ചു.​
അ​താ​ത് സ്ഥ​ല​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള​തു​മാ​യ എ​ണ്ണ​ത്തി​ല്‍ മാ​ത്ര​മേ ആ​ളു​ക​ളെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​വൂ. സ​ഭ ആ​സ്ഥാ​ന​മാ​യ തി​രു​വ​ല്ല പു​ലാ​ത്തീ​നി​ല്‍ നി​ന്ന് എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന ലൈ​വാ​യി സം​പ്രേ​ക്ഷ​ണം ചെ​യ്യും.‌
സ​ഭ​യു​ടെ ഭ​ദ്രാ​സ​ന അ​സം​ബ്ലി, കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ത്താ​വു​ന്ന​താ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.‌