സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യു​ടെ പേ​രി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ നി​ഷേ​ധി​ക്ക​രു​ത് ‌
Thursday, April 22, 2021 10:39 PM IST
മ​ല്ല​പ്പ​ള്ളി: സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് സാ​മ്പ​ത്തി​ക സ്ഥി​തി കു​റ​വാ​യ​തി​ന്റെ പേ​രി​ല്‍ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്താ​തി​രി​ക്കു​ന്ന​തും അ​ര്‍​ഹ​ത​പ്പെ​ട്ട ഗ്രേ​ഡ് പ്ര​മോ​ഷ​നു​ക​ളും ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​വും നി​ഷേ​ധി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഉ​ത്ത​ര​വ്. കോ​ട്ടാ​ങ്ങ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മാ​ത്യു ബെ​ന്‍ ഒ.​ജി ജേ​ക്ക​ബ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍, ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ഹി​യ​റിം​ഗ് ന​ട​ത്തി സ​ഹ​ക​ര​ണ സം​ഘം ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പി.​കെ.​ഗോ​പ​കു​മാ​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.‌
ബാ​ങ്കി​ലെ അ​റ്റ​ന്‍​ഡ​ര്‍ ത​സ്തി​ക​യി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന മാ​ത്യു ബെ​ന്‍ ഒ.​ജി. ജേ​ക്ക​ബ് എ​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​നി​ക്ക് അ​ര്‍​ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചി​ല്ലെ​ന്നും പെ​ന്‍​ഷ​ന്‍ വി​ഹി​തം സം​ഘം പെ​ന്‍​ഷ​ന്‍ ബോ​ര്‍​ഡി​ല്‍ അ​ട​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. ഇ​തി​ല്‍ ര​ണ്ടു​മാ​സ​ത്തി​ന​കം തീ​ര്‍​പ്പു​ണ്ടാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
പ്ര​മോ​ഷ​നും പെ​ന്‍​ഷ​ന്‍ വി​ഹി​ത​വും ന​ല്‍​ക​ണ​മെ​ന്ന് ജോ​യി​ന്റ് ര​ജി​സ്ട്രാ​ര്‍ ഉ​ത്ത​ര​വി​ട്ടു. ഇ​തി​നെ​തി​രെ സം​ഘം ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പി​നോ​ട് തീ​ര്‍​പ്പാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​ങ്ങ​നെ ന​ട​ത്തി​യ ഹി​യ​റിം​ഗി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​നോ പ്ര​മോ​ഷ​നോ ത​ട​യു​ന്ന​ത് നി​യ​മ​പ​ര​മ​ല്ലെ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.‌
സം​ഘം അ​റ്റ ന​ഷ്ട​ത്തി​ലാ​ണെ​ന്നും പെ​ന്‍​ഷ​ന്‍ ബോ​ര്‍​ഡ് അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​ക സ്ഥി​തി ഇ​പ്പോ​ഴി​ല്ലെ​ന്നും ബാ​ങ്ക് വാ​ദി​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് സ​ര്‍​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ന​ല്‍​കാ​ന്‍ ബാ​ങ്ക് ത​യാ​റാ​ണ്.
സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ട്ടാ​ല്‍ എ​ല്ലാം ന​ല്‍​കു​മെ​ന്നും അ​തു​വ​രെ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച​താ​ണെ​ന്നും ബാ​ങ്ക് വി​ശ​ദീ​ക​രി​ച്ചു. സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​കു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ത്തെ നി​ഷേ​ധി​ക്കാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പി.​കെ.​ഗോ​പ​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.‌