താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്, ഓ​ഫീ​സ് സ്തം​ഭി​ച്ചു‌
Thursday, April 22, 2021 10:39 PM IST
റാ​ന്നി: റാ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഏ​ഴ് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സ്തം​ഭ​നാ​വ​സ്ഥ​യി​ലേ​ക്ക്.
പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ര്‍ കാ​ര്യം ന​ട​ക്കാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്.
ത​ഹ​സീ​ല്‍​ദാ​ര്‍ അ​ട​ക്കം ക്വാ​റ​ന്‍റൈ​നി​ല്‍ പോ​യ​തോ​ടെ ഫ​യ​ല്‍ നീ​ക്ക​വും മു​ട​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം മൂ​ലം നേ​ര​ത്തെ ഫ​യ​ലു​ക​ളു​ടെ നീ​ക്കം മ​ന്ദ​ഗ​തി​ലാ​യി​രു​ന്നു.
ഇ​പ്പോ​ള്‍ താ​ത്കാ​ലി​ക​മാ​യി പ​ക​രം ത​ഹ​സീ​ല്‍​ദാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​മ​ട്ടാ​ണ്.
സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ച​ട്ട​പ്ര​കാ​രം പ​കു​തി ജീ​വ​ന​ക്കാ​രാ​ണ് ഓ​ഫീ​സി​ലെ​ത്തു​ന്ന​ത്. ഇ​തി​ല്‍ കു​റ​ച്ചു​പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ​തോ​ടെ ഓ​ഫീ​സി​ന്റെ പ്ര​വ​ര്‍​ത്ത​നം താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്.‌