വോ​ട്ട് മു​ട​ക്കാ​ത്ത മാ​ർ ക്രി​സോ​സ്റ്റം
Wednesday, May 5, 2021 10:49 PM IST
കോ​ഴ​ഞ്ചേ​രി: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും കാ​വ​ലാ​ളാ​യി​രു​ന്നു കാ​ലം ചെ​യ്ത ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​യാ​ലും നി​യ​മ​സ​ഭ -പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ലും അ​തി​നെ​യെ​ല്ലാം വ​ള​രെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ക​യും കൃ​ത്യ​മാ​യി സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. മാ​രാ​മ​ണ്ണി​ലെ ബി​ഷ​പ് ഹൗ​സി​ല്‍ താ​മ​സി​ക്കു​ന്ന സ​മ​യ​ത്ത് നെ​ടും​പ്ര​യാ​ര്‍ എം​ടി എ​ല്‍​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലാ​യി​രു​ന്നു മാ​ർ ക്രി​സോ​സ്റ്റം വോ​ട്ടു ചെ​യ്തി​രു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ അ​ദ്ദേ​ഹം ക്യൂ​വി​ലു​ണ്ടാ​കു​മാ​യി​രു​ന്നു. ഏ​റ്റ​വും അ​വ​സാ​നം ക​ഴി​ഞ്ഞ നി​യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ഭ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യും നോ​ക്കി​യ​ല്ല അ​ദ്ദേ​ഹം വോ​ട്ടു ചെ​യ്തി​രു​ന്ന​ത്. അ​ന്യ​രോ​ട് ക​രു​ണ​യും സ്‌​നേ​ഹ​വും ന​ല്‍​കു​മെ​ന്ന് ത​നി​ക്കു​റ​പ്പു​ള്ള സ്ഥാ​നാ​ർ​ഥി​ക്ക് മാ​ത്ര​മേ വോ​ട്ടു ചെ​യ്യു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്.
ദൈ​വ ശാ​സ്ത്ര വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​ന്ന കാ​ല​ത്താ​ണ് ആ​ദ്യ​മാ​യി ക്രി​സോ​സ്റ്റം വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. താ​ന്‍ ആ​ദ്യ​മാ​യി വോ​ട്ടു ചെ​യ്ത സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഫ​ലി​ത രൂ​പേ​ണ​അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​താ​യി​രു​ന്നു ഫ​ലം. ഒ​രി​ക്ക​ല്‍ ഒ​രു സി​പി​എം പ്ര​വ​ര്‍​ത്ത​ക​നോ​ട് താ​ന്‍ ഇ​ത് പ​റ​ഞ്ഞ​പ്പോ​ള്‍ തി​രു​മേ​നി ഞ​ങ്ങ​ള്‍​ക്ക് വോ​ട്ടു ചെ​യ്യേ​ണ്ട​യെ​ന്നും വോ​ട്ടു ചെ​യ്താ​ല്‍ സ്ഥാ​നാ​ർ​ഥി തോ​ല്‍​ക്കു​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ത്ത​വ​ണ താ​ന്‍ വോ​ട്ടു ചെ​യ്ത കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​യി​ച്ചു​വെ​ന്നും പ​ല​പ്പോ​ഴും തി​രു​മേ​നി പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ല്ലാ മ​ത​ത്തി​ല്‍​പ്പെ​ട്ട ആ​ചാ​ര്യ​ന്‍​മാ​രോ​ടും തി​രു​മേ​നി​ക്ക് വ​ലി​യ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. ഭാ​ഗ​വ​ത ഹം​സം മ​ള്ളി​യൂ​ര്‍ ശ​ങ്ക​ര​ന്‍ ന​മ്പൂ​തി​രി​പ്പാ​ടു​മാ​യി തി​രു​മേ​നി​ക്ക് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ള്ളി​യൂ​രി​ല്‍ ഭാ​ഗ​വ​ത സ​പ്താ​ഹം ന​ട​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷ​ങ്ങ​ളി​ലും നി​ത്യ സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു. മ​ധ്യ തി​രു​വി​താം​കൂ​റി​ലെ മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും ക്രി​സോ​സ്റ്റം ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ​വും ന​ട​ത്തു​മാ​യി​രു​ന്നു. മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​മാ​യും അ​ദ്ദേ​ഹം സൗ​ഹൃ​ദം നി​ല​നി​ർ​ത്തി. അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ ഏ​റെ ആ​ക​ർ​ഷി​ച്ച​ത്.