പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ൽ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കും
Friday, May 7, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​സ​ക്കീ​ർ ഹു​സൈ​ൻ വി​ല​യി​രു​ത്തി.

കോ​വി​ഡ് വി​ഭാ​ഗ​ത്തി​ൽ കി​ട​ക്ക​ക​ൾ വ​ർ​ധി​ക്കു​ന്ന​തോ​ടെ ഓ​ക്സി​ജ​ൻ വി​ത​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ പ്ലാ​ന്‍റി​ലെ ക​ണ്‍​ട്രോ​ൾ പാ​ന​ലി​ൽ 12 മാ​നി​ഫോ​ൾ​ഡു​ക​ളാ​ണു​ള്ള​ത്. ര​ണ്ട് മാ​നി​ഫോ​ൾ​ഡു​ക​ൾ റി​സ​ർ​വാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഒ​രേ​സ​മ​യം ആ​റ് സി​ല​ണ്ട​റു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള​ള മാ​നി​ഫോ​ൾ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് 42000 ലി​റ്റ​ർ ഓ​ക്സി​ജ​നാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ക​ണ്‍​ട്രോ​ൾ പാ​ന​ലി​ൽ എ​ട്ട് മാ​നി​ഫോ​ൾ​ഡു​ക​ളും റി​സ​ർ​വി​ൽ ര​ണ്ടെ​ണ്ണം അ​ധി​ക​മാ​യും ത​യാ​റാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​നം.

നി​ല​വി​ലു​ള്ള മാ​നി​ഫോ​ൾ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് ഇ​രു​പ​ത് മാ​നി​ഫോ​ൾ​ഡു​ക​ൾ ക​ണ്‍​ട്രോ​ൾ പാ​ന​ലി​ൽ നി​ർ​മ്മി​ക്കും. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച സി​ലി​ണ്ട​റു​ക​ളും ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കൈ​മാ​റി. ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ. ​ജി​ജി വ​ർ​ഗീ​സ്, കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നു ജോ​ർ​ജ്, ക്രി​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.