കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽഇ​ട​പെ​ട്ട് പ്ര​ഥ​മ​ദൗ​ത്യ​വു​മാ​യി എം​എ​ൽ​എ
Friday, May 7, 2021 10:37 PM IST
റാ​ന്നി: റാ​ന്നി​യു​ടെ നി​യു​ക്ത എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ല കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് ആ​ദ്യ ദൗ​ത്യം ഏ​റ്റെ​ടു​ത്തു. വി​വി​ധ​ക​മ്മി​റ്റി​ക​ളി​ൽ പ്ര​മോ​ദ് നാ​രാ​യ​ണ്‍ ക​മ്മി​റ്റി​ക​ൾ വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്.ഇ​ന്ന​ലെ റാ​ന്നി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് വ​യ​ലാ ഇ​ടി​ക്കു​ള​യു​ടെ പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. രാ​ജു ഏ​ബ്ര​ഹാം, എം. ​വി. വി​ദ്യാ​ധ​ര​ൻ, ജോ​ർ​ജ് ഏ​ബ്ര​ഹാം, പി. ​ആ​ർ. പ്ര​സാ​ദ്, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ-​റേ​ഷ​ന്‍ കാ​ര്‍​ഡ് പ​ദ്ധ​തി കോ​ന്നി​യി​ൽ
കോ​ന്നി: സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ നൂ​ത​ന സം​രം​ഭ​മാ​യ ഇ-​റേ​ഷ​ന്‍ കാ​ര്‍​ഡ് പ​ദ്ധ​തി കോ​ന്നി താ​ലൂ​ക്കി​ല്‍ ന​ട​പ്പി​ലാ​യി. ഇ​പ്ര​കാ​രം ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ പ്രോ​സ​സ് ചെ​യ്ത് അ​നു​വ​ദി​ച്ച ആ​ദ്യ റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ വി​ത​ര​ണം പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പേ​ട്ട​യി​ലെ അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ല്‍ കോ​ന്നി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ബി. ​മൃ​ണാ​ള്‍​സെ​ന്‍നി​ര്‍​വ​ഹി​ച്ചു.കോ​ഴ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ദി​ലീ​പ് ഖാ​ന്‍, അ​ക്ഷ​യ ബ്ലോ​ക്ക് കോ​ര്‍​ഡി​നേ​റ്റ​ര്‍ വി​നീ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ-​റേ​ഷ​ന്‍ കാ​ര്‍​ഡി​നൊ​പ്പം നി​ല​വി​ലെ പു​സ്ത​ക രൂ​പ​ത്തി​ലു​ള​ള കാ​ര്‍​ഡും പ്രാ​ബ​ല്യ​ത്തി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.