അ​ടൂ​രി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി ചി​റ്റ​യം ഗോ​പ​കു​മാ​ർ
Friday, May 7, 2021 10:37 PM IST
അ​ടൂ​ർ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം​ഘ​ട്ടം അ​തി​ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടൂ​രി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗം വ്യാ​പി​ക്കു​ന്ന​തി​നാ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ലോ​ക്ക​ഡൗ​ണ്‍ കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണി​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. 28വാ​ർ​ഡി​ലും ജാ​ഗ്ര​താ​സ​മി​തി​ക​ൾ കൂ​ടി പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഒ​പ്പം സി​എ​ഫ്എ​ൽ​റ്റി സി ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
നി​ല​വി​ലു​ള്ള സി​എ​ഫ്എ​ൽ​റ്റി​സി ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ​ത് ആ​രം​ഭി​ക്കു​ന്ന​തി​ന് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി വീ​ണ്ടും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​ന് അ​ടൂ​ർ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് കെ​ട്ടി​ടം എ​ടു​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​ർ​ക്ക് ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തു യാ​ത്ര ചെ​യ്യു​ന്ന​തി​ന് കെ​എ​സ്ആ​ർ​ടി​സി വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​വും അ​ത് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​നും തീ​രു​മാ​നി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ന​ഗ​ര​സ​ഭ മു​ൻ​കൈ എ​ടു​ത്ത് ന​ൽ​കും. കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 10 ആം​ബു​ല​ൻ​സു​ക​ൾ​കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​നി​ച്ചു. വൈ​കു​ന്നേ​രം ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മാ​രു​ടെ​യും ടാ​ക്സി ഓ​ട്ടോ അ​ട​ക്ക​മു​ള്ള ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു കൂ​ട്ടി . എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ജാ​ഗ്ര​താ​സ​മി​തി​ക​ൾ കൂ​ടാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഡി. ​സ​ജി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റോ​ണി പാ​ണം​തു​ണ്ടി​ൽ, സെ​ക്ര​ട്ട​റി ദീ​പേ​ഷ്, സൂ​പ്ര​ണ്ട് ഷാ​ജു, കോ​വി​ഡ് ചു​മ​ത​ല​യു​ള്ള ഡോ​ക്ട​ർ വി​ഷ്ണു, ആ​ർ​എം​ഒ സാ​നി എം ​സോ​മ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.