കൈ​കോ​ർ​ക്കാം പ​ത്ത​നം​തി​ട്ട​യ്ക്കാ​യി പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Friday, May 7, 2021 10:38 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "കൈ​കോ​ർ​ക്കാം സു​ര​ക്ഷി​ത പ​ത്ത​നം​തി​ട്ട​ക്കാ​യി' എ​ന്ന പ​ദ്ധ​തി​ക്ക് ന​ഗ​ര​സ​ഭ തു​ട​ക്കം കു​റി​ച്ചു. സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻസ​മ്പൂ​ർ​ണ സു​ര​ക്ഷ എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ മു​ദ്രാ​വാ​ക്യം. ന​ഗ​ര​ത്തി​ലെ പൊ​തു​ഇ​ട​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​നം വ്യാ​പ​ക​മാ​ക്കും. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്രാ​യ​പ​രി​ധി​യി​ലു​ള്ള ന​ഗ​ര​വാ​സി​ക​ളെ​ല്ലാം വാ​ക്സി​നേ​ഷ​നു വി​ധേ​യ​മാ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.
ന​ഗ​ര​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ന​ഗ​ര​വാ​സി​ക​ൾ​ക്ക് സേ​വ​നം ന​ൽ​കാ​ൻ ഹാ​ജി സി.​മീ​രാ സാ​ഹി​ബ് സ്മാ​ര​ക ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഒ​ന്നാ​മ​ത്തെ നി​ല​യി​ൽ കൊ​റോ​ണ ജാ​ഗ്ര​ത സെ​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 9496002423,9446510119 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. വാ​ക്സി​നേ​ഷ​നു​മാ​യി​ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ജാ​ഗ്ര​ത സെ​ല്ലി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​താ​ണ്. ജാ​ഗ്ര​താ സെ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ റ്റി. ​സ​ക്കീ​ർ ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ജാ​സിം കു​ട്ടി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്. ഷെ​മീ​ർ, ക്രി​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌