ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി
Saturday, May 8, 2021 10:37 PM IST
അ​ടൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ ഫ​ണ്ടി​ല്‍ നി​ന്നും 10 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍​കി. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി.​സ​ജി​യാ​ണ് 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രു തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​ക്ക് കൈ​മാ​റി​യ​ത്. മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ്, എ​ഡി​എം ഇ.​മു​ഹ​മ്മ​ദ് സ​ഫീ​ര്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി. സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് തു​ക അ​ട​ങ്ങു​ന്ന ചെ​ക്ക് അ​ടൂ​ർ ആ​ർ​ഡി​ഒ എ​സ്. ഹ​രി​കു​മാ​റി​ന് കൈ​മാ​റി​യ​ത്.

ചി​റ്റാ​ർ: വ​യ്യാ​റ്റു​പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 1,09,725 രൂ​പ​കൂ​ടി സം​ഭാ​വ​ന ന​ൽ​കി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ബാ​ങ്കി​ന്‍റെ വ​ക​യാ​യി ഒ​രു ല​ക്ഷം രൂ​പ​യും ജീ​വ​ന​ക്കാ​രു​ടെ വി​ഹി​ത​മാ​യ 9725 രൂ​പ​യും ഉ​ൾ​പ്പെ​ടെ 109725 രൂ​പ സെ​ക്ര​ട്ട​റി​യു​ടെ കൈ​യി​ൽ നി​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബി​ജു പ​ട​നി​ലം ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് ആ​രം​ഭ​ത്തി​ൽ ബാ​ങ്ക് 385626 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു. 4,95,351 രൂ​പ ബാ​ങ്ക് ഇ​തേ​വ​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ മോ​ഹ​ന​ൻ പൊ​ന്നു​പി​ള്ള, എ​ൻ. ര​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.