വീ​ടു​ക​യ​റി ആ​ക്ര​മ​ണം; ഗൃ​ഹ​നാ​ഥ​ന് വെ​ട്ടേ​റ്റു
Saturday, May 8, 2021 10:37 PM IST
തി​രു​വ​ല്ല: നി​ര​ണം മു​ണ്ട​നാ​രി​യി​ല്‍ ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​ന് വെ​ട്ടേ​റ്റു. മു​ണ്ട​നാ​രി മ​ണ്ണ​ന്താ​ന​ത്ത് വീ​ട്ടി​ല്‍ ര​ഘു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

വീ​ടിന്‍റെ മു​ന്‍​വാ​തി​ല്‍ വെ​ട്ടി​പ്പൊ​ളി​ച്ച സം​ഘം ര​ഘു​വി​നെ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ജ​ന​ല്‍​ച്ചി​ല്ല​ക​ളും സം​ഘം അ​ടി​ച്ചു ത​ക​ര്‍​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ വ​ല​തു കൈ​ക്ക് പ​രി​ക്കേ​റ്റ ര​ഘു​വി​നെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ര​ണം സ്വ​ദേ​ശി​ക​ളാ​യ സ​ജി, സ​ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​ തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​താ ​യി പു​ളി​ക്കീ​ഴ് പോ​ലീ​സ് പ​റ​ഞ്ഞു.