പി​എം റോ​ഡി​ൽ റാ​ന്നി ടൗ​ൺ ഭാ​ഗ​ത്ത് ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു
Sunday, May 9, 2021 10:28 PM IST
റാ​ന്നി: ലോ​ക്ക്ഡൗ​ണി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വി​ല​ക്കി​ല്ലാ​ത്ത​തി​നാ​ൽ പി​എം റോ​ഡ് പ​ണി​ക​ൾ റാ​ന്നി ടൗ​ണി​ൽ പു​രോ​ഗ​മി​ക്കു​ന്നു.
നേ​ര​ത്തെ വാ​ഹ​ന​ത്തി​ര​ക്കു കാ​ര​ണം ടൗ​ണി​ലെ പ​ണി​ക​ൾ പ​ക​ൽ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ൾ ടൗ​ണി​ൽ കാ​ര്യ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​ല്ലാ​ത്ത​തി​നാ​ലും റോ​ഡി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. റാ​ന്നി പാ​ലം മു​ത​ൽ എ​രു​മേ​ലി റോ​ഡി​ലെ ബൈ​പാ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള, ക​ലു​ങ്കി​ന്‍റെ​യും ഓ​ട​യു​ടെ​യും പ​ണി​ക​ളാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണ​മാ​യ​തോ​ടെ ടാ​റിം​ഗ് ജോ​ലി​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ഇ​ട്ടി​യ​പ്പാ​റ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ മു​ത​ൽ പ​ഴ​യ ഫെ​ഡ​റ​ൽ ബാ​ങ്ക് പ​ടി​വ​രെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി. കൂ​ടാ​തെ മാ​മു​ക്ക് ജം​ഗ്ഷ​നി​ലു​ള്ള പ​മ്പി​നെ സ​മീ​പ​മു​ള്ള ഓ​ട​യു​ടെ നി​ർ​മാ​ണ​വും പ​ഴ​വ​ങ്ങാ​ടി​ക്ക​ര സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്തെ ഓ​ട​യു​ടെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച കൊ​ണ്ട് ടൗ​ണി​ലെ റോ​ഡി​ന്‍റെ പ​ണി കൂ​ടു​ത​ൽ മു​ന്നേ​റാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.