ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ൾ! ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 170 പോ​ലീ​സ് കേ​സു​ക​ൾ ‌
Tuesday, May 11, 2021 11:22 PM IST
പ​ത്ത​നം​തി​ട്ട: സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന​തി​നി​ടെ, നി​ര​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും പോ​ലീ​സ് ശ​ക്ത​മാ​ക്കി. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ൾ​ക്ക് കു​റ​വു​ണ്ടാ​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി പ​റ​ഞ്ഞു. ‌

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ങ്ങ​ൾ​ക്ക് 170 കേ​സു​ക​ളി​ലാ​യി 169 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 14 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു, നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച മൂ​ന്നു ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.‌

വീ​ടു​ക​ളി​ലെ ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് ഒ​രു കേ​സെ​ടു​ത്തു. മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​തി​ന് 788 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം ലം​ഘി​ച്ച​തി​ന് 327 ആ​ളു​ക​ൾ​ക്കെ​തി​രെ​യും പെ​റ്റി​ക്കേ​സ് എ​ടു​ക്കു​ക​യോ നോ​ട്ടീ​സ് ന​ൽ​കു​ക​യോ ചെ​യ്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​ട്ടി​റ​ങ്ങി പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് മു​ൻ​കൈ​യെ​ടു​ക്കു​ക​യും ചെ​യ്ത ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​ക​രു​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഡ്യൂ​ട്ടി​യി​ലു​ള്ള​വ​രെ​ല്ലാം നി​ർ​ബ​ന്ധ​മാ​യും പ്രോ​ട്ടോ​ക്കോ​ൾ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്പോ​ൾ ര​ണ്ടു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ക​യും സ്വ​ന്തം സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു.‌

ആ​ളു​ക​ൾ അ​നാ​വ​ശ്യ​യാ​ത്ര​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഇ​ര​ട്ട​മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളും. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും ജി​ല്ല​യു​ടെ​യും അ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ശ​ക്ത​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യാ​ണു തു​ട​രു​ന്ന​ത്. ‌