സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 250, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 56 കി​ട​ക്ക​ക​ൾ ‌
Wednesday, May 12, 2021 10:04 PM IST
പ​ന്ത​ളം: കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 250 കി​ട​ക്ക​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 56 കി​ട​ക്ക​ക​ളും സ​ജ്ജീ​ക​രി​ ച്ചു.
14 ഓ​ക്‌​സി​ജ​ന്‍ ബെ​ഡു​ക​ള്‍, 23 ഐ​സി​യു ബെ​ഡു​ക​ള്‍, ആ​റ് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, 131 ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍, മൂ​ന്ന് ആം​ബു​ല​ന്‍​സ് സേ​വ​ന​വും എ​ട്ട് ഓ​ട്ടോ​റി​ക്ഷാ സേ​വ​ന​ങ്ങ​ളും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ‌
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി വാ​ര്‍​ഡ്ത​ല ജാ​ഗ്ര​ത സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ ഹെ​ല്‍​പ് ഡെ​സ്‌​ക് ന​മ്പ​ര്‍: 04734-252251, 9544295412, 9188112621, 9188112587, 9656405261. ‌

‌തി​രു​വ​ല്ല​യി​ൽ 102 കി​ട​ക്ക​ളോ​ടെ സി​എ​ഫ്എ​ല്‍​ടി​സി ‌

തി​രു​വ​ല്ല: കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 102 കി​ട​ക്ക​ളു​ടെ സൗ​ക​ര്യ​ത്തോ​ടെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്രം(​സി​എ​ഫ്എ​ല്‍​ടി​സി) മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് പ​ഴ​യ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​ യ​ര്‍​മാ​ന്മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, മ​റ്റു​ദ്യോ​ഗ​സ്ഥ​ര്‍, മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌