വൈ​ദ്യു​ത ക​മ്പി പൊ​ട്ടി വീ​ണു, പ​ശു ഷോ​ക്കേ​റ്റു ച​ത്തു
Saturday, May 15, 2021 10:26 PM IST
തി​രു​വ​ല്ല : പൊ​ട്ടി വീ​ണ വൈ​ദ്യു​ത ലൈ​നി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് ക​ട​പ്ര​യി​ല്‍ ആ​റു മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന പ​ശു ച​ത്തു. ക​ട​പ്ര 10-ാം വാ​ര്‍​ഡി​ല്‍ ആ​തി​ര ഭ​വ​നി​ല്‍ ഭാ​സ്‌​ക​ര​ന്റെ പ​ശു​വാ​ണ് ച​ത്ത​ത്. അ​യ​ല്‍​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ശു​വി​ന്റെ മേ​ല്‍ വൈ​ദ്യു​ത ക​മ്പി പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി. പ​ശു​വി​ന്റെ ജ​ഡം പി​ന്നീ​ടു മ​റ​വു ചെ​യ്തു.