പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ നി​യു​ക്ത എം​എ​ല്‍​എ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
Saturday, May 15, 2021 10:26 PM IST
റാ​ന്നി: റാ​ന്നി​യി​ലെ പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ നി​യു​ക്ത എം​എ​ല്‍​എ പ്ര​മോ​ദ് നാ​രാ​യ​ണ്‍ സ​ന്ദ​ര്‍​ശി​ച്ച് വേ​ണ്ട നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. രാ​വി​ലെ പു​ള്ളോ​ലി ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ റോ​ഡും കൃ​ഷി​യി​ട​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ചു. പ​മ്പാ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി മൂ​ടി പോ​യ കു​രു​മ്പ​ന്‍​മൂ​ഴി കോ​സ് വേ ​സ​ന്ദ​ര്‍​ശി​ച്ചു . പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഡാം ​ഷ​ട്ട​റു​ക​ള്‍ തു​റ​ന്നാ​ണ് കോ​സ് വേ ​പ​ഴ​യ പ​ടി​യാ​ക്കി​യ​ത്. കോ​സ് വേ​യി​ല്‍ അ​പ​ക​ട​ക​ര​മാ​യി അ​ടി​ഞ്ഞു​കൂ​ടി​യ ത​ടി​ക​ള്‍ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രേ​യും ഇ​ട​പെ​ടു​ത്തി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു.

പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ല്‍ എ​സ്‌​സി​യു​പി സ്്കൂ​ളി​ന് മു​ന്‍ വ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വീ​ണ അ​പ​ക​ട​മു​ണ്ടാ​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ന്‍​ക്കാ​ന്‍ ക​രാ​റു​കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സി​റി​യ​ക് തോ​മ​സ്, ത​ഹ​സി​ല്‍​ദാ​ര്‍ ര​മ്യ എ​സ് ന​മ്പൂ​തി​രി, ജോ​ജി ജോ​ര്‍​ജ്, ഗോ​പി പു​ന്നൂ​ര്‍് ,മോ​ന​ച്ച​ന്‍ കൈ ാ​വ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.