മ​ഴ​ക്കെ​ടു​തി​യി​ല്‍ ന​ഷ്ടം ഏ​റെ​യും ക​ര്‍​ഷ​ക​ര്‍​ക്ക്‌ നെ​ല്‍​കൃ​ഷി പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു‌
Sunday, May 16, 2021 10:04 PM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കു വ​ന്‍ ന​ഷ്ടം. ഏ​ക്ക​ര്‍ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി​ക​ള്‍ ന​ശി​ച്ചു. വി​ള​വെ​ടു​പ്പി​നു കാ​ത്തു​കി​ട​ന്ന നെ​ല്‍​കൃ​ഷി പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു. കൊ​യ്‌​തെ​ടു​ത്തു നീ​ക്കം ചെ​യ്യാ​തെ കി​ട​ന്ന നെ​ല്ലും പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു. കൃ​ഷി​വ​കു​പ്പ് ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ല്‍ 3.87 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. 133 ഹെ​ക്ട​റി​ലെ കൃ​ഷ​നാ​ശ​മാ​ണ് വ​കു​പ്പ് ക​ണ​ക്കാ​ക്കി​യ​ത്. പ​ന്ത​ളം, കു​ള​ന​ട, ക​ട​പ്ര, ക​വി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി​നാ​ശ​മെ​ന്ന് വ​കു​പ്പ് പ​റ​യു​ന്നു. എ​ന്നാ​ല്‍ ജി​ല്ല​യു​ടെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി​ക്കു നാ​ശ​ന​ഷ്ട​മു​ണ്ട്. 88 ഹെ​ക്ട​റി​ലെ നെ​ല്‍​കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ച​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.‌
വ​ള്ളി​ക്കോ​ട്, ഓ​മ​ല്ലൂ​ര്‍, കൊ​ടു​മ​ണ്‍, തു​മ്പ​മ​ണ്‍, പ​ന്ത​ളം തെ​ക്കേ​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും നെ​ല്‍​കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. കി​ഴ​ങ്ങു​വ​ര്‍​ഗ കൃ​ഷി, പ​ച്ച​ക്ക​റി, മ​ര​ച്ചീ​നി, വാ​ഴ, വെ​റ്റി​ല, റ​ബ​ര്‍ തു​ട​ങ്ങി​യ​വ​യ്ക്കും വ്യാ​പ​ക നാ​ശം നേ​രി​ട്ടു. ഏ​ത്ത​വാ​ഴ കൃ​ഷി​ക്കു​ണ്ടാ​യ ന​ഷ്ട​വും ക​ര്‍​ഷ​ക​ര്‍​ക്ക് ബാ​ധ്യ​ത​യാ​യി മാ​റു​ക​യാ​ണ്. പാ​ട്ട​ത്തി​നെ​ടു​ത്തും വാ​യ്പ​യെ​ടു​ത്തും കൃ​ഷി ന​ട​ത്തി​യ​വ​രാ​ണ് ഏ​റെ​യും. കാ​റ്റി​ല്‍ ഏ​ത്ത​വാ​ഴ തോ​ട്ടം പൂ​ര്‍​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ധി​യി​ല്‍ അ​ല്ലാ​ത്ത ക​ര്‍​ഷ​ക​ര്‍​ക്കു ന​ഷ്ട​പ​രി​ഹാ​രം തു​ച്ഛ​മാ​കും.‌‌

കാ​വ​ലി​രു​ന്ന് വി​ള​യി​ച്ച കൃ​ഷി മ​ഴ​യെ​ടു​ത്തു
പ​ന്ത​ളം: കാ​ട്ടു​പ​ന്നി ശ​ല്യ​ത്തെ നേ​രി​ടാ​ന്‍ ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​ത്തി​രു​ന്ന് വി​ള​യി​ച്ച കൃ​ഷി​യാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ല്‍ ന​ഷ്ട​പ്പെ​ട്ട​ത്. മ​ണ്‍​സൂ​ണ്‍ എ​ത്തു​ന്ന​തി​നു മു​മ്പ് വി​ള​വെ​ടു​പ്പ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പ​ല വി​ള​ക​ളും ന​ഷ്ട​പ്പെ​ട്ട​പ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​യ​ത് വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ്.ക​ഴി​ഞ്ഞ​ദി​വ​സം ത​ക​ര്‍​ത്തു പെ​യ്ത മ​ഴ​യി​ല്‍ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലും കു​ള​ന​ട, പ​ന്ത​ളം തെ​ക്കേ​ക്ക​ര, തു​മ്പ​മ​ണ്‍ എ​ന്നീ​സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നെ​ല്‍​കൃ​ഷി ഉ​ള്‍​പ്പെ​ടെ വി​വി​ധ കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കാ​ണ് നാ​ശം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.‌
പ​ന്ത​ളം ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​രി​ങ്ങാ​ലി പു​ഞ്ച​യി​ല്‍ മാ​ത്രം 450 ഹെ​ക്ട​റോ​ളം നെ​ല്‍​കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ചു. ആ​യി​രം​ഏ​ക്ക​റോ​ള​മു​ള്ള ക​രി​ങ്ങാ​ലി​പു​ഞ്ച പ​ന്ത​ളം ന​ഗ​ര​സ​ഭ, പാ​ല​മേ​ല്‍, നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ട്ടാ​ണ് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത്. 500ഏ​ക്ക​റി​ലേ​റെ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലാ​ണ്. ഇ​തി​ല്‍ ക​രി​ങ്ങാ​ലി, ചി​റ്റി​ല​പ്പാ​ടം, വാ​രു​കൊ​ല്ല, വ​ലി​യ​കൊ​ല്ല എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ലാ​ണ് ക​ഴി​ഞ്ഞ​മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ഇ​ട​ത​ട​വി​ല്ലാ​തെ പെ​യ്യു​ന്ന മ​ഴ​യി​ല്‍ കൊ​യ്തെ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത്. 100 ഹെ​ക്ട​റി​ല്‍ കൊ​യ്ത നെ​ല്ല് ഏ​റ്റെ​ടു​ക്കാ​തെ വ​ന്ന​തോ​ടെ അ​തും ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.‌
ചി​റ്റി​ല​പ്പാ​ട​ത്ത് പ​ത്ത് ഹെ​ക്ട​റോ​ളം സ്ഥ​ല​ത്തു നി​ന്നും കൊ​യ്തു​വ​ച്ച നെ​ല്ലാ​ണ് ഇ​പ്പോ​ള്‍ ടാ​ര്‍​പ്പ​യി​ട്ട് മൂ​ടി വ​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക്ഡൗ​ണ്‍ ആ​യ​തോ​ടെ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍ നെ​ല്ലു​സം​ഭ​ര​ണം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ദു​രി​ത​മാ​യി. നെ​ല്ല് സൂ​ക്ഷി​ച്ചു വ​യ്ക്കാ​ന്‍ ക​ള​മി​ല്ലാ​ത്ത​തും ക​ര്‍​ഷ​ക​ര്‍​ക്ക് വി​ന​യാ​കു​ന്നു. മു​മ്പ് ക​ള​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്ഥ​ലം പു​റ​മ്പോ​ക്ക് ഭൂ​മി​യാ​യി​രു​ന്ന​ത് ഭൂ​മി​യി​ല്ലാ​ത്ത​വ​ര്‍​ക്ക് പ​തി​ച്ചു ന​ല്‍​കി​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍ ബു​ദ്ധി​മു​ട്ടി​ലാ​യി. മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ കൊ​യ്തു​വ​ച്ച നെ​ല്ലും കി​ളി​ര്‍​ക്കു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.‌
കു​ള​ന​ട മാ​ന്തു​ക വെ​ട്ടു​വേ​ലി​ല്‍ പാ​ട​ത്തു ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി 20 ഏ​ക്ക​റോ​ളം നെ​ല്‍​കൃ​ഷി ന​ശി​ച്ചു കൊ​യ്ത്തി​നു പാ​ക​മാ​യ നെ​ല്ലാ​ണ് മ​ഴ​വെ​ള്ള​ത്തി​ല്‍ ന​ശി​ച്ചു കി​ട​ക്കു​ന്ന​ത്. 12 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു ഉ​ണ്ടാ​യ​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മാ​ലി പാ​റ​ക്ക​ര മ​ല്ലി​ക ഭാ​ഗ​ങ്ങ​ളി​ലും കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ വാ​ഴ, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ കൃ​ഷി ഇ​ന​ങ്ങ​ളും ന​ശി​ച്ചു. കാ​ട്ടു​പ​ന്നി ശ​ല്യം വ്യാ​പ​ക​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​ന്നാ​ണ് പ​ന്ത​ളം തെ​ക്കേ​ക്ക​ര. കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്കു ന​ഷ്ട​പ​രി​ഹാ​രം തേ​ടി അ​ല​യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് കൂ​നി​ന്മേ​ല്‍ കു​രു ക​ണ​ക്കെ​യാ​ണ് മ​ഴ​യി​ലു​ണ്ടാ​യ ന​ഷ്ടം.‌

‌മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം‌
മ​ല്ല​പ്പ​ള്ളി: താ​ലൂ​ക്കി​ലെ മ​ല്ല​പ്പ​ള്ളി, ക​ല്ലൂ​പ്പാ​റ, ആ​നി​ക്കാ​ട്, കോ​ട്ടാ​ങ്ങ​ല്‍, പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മ​ഴ​യി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം.
നെ​ല്ല്, കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍, പ​ച്ച​ക്ക​റി എ​ന്നി​വ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. തോ​ടു​ക​ളും മ​ണി​മ​ല​യാ​റും ക​ര​ക​വി​ഞ്ഞെ​ത്തി കൃ​ഷി​യി​ട​ങ്ങ ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ളും വി​ള​വെ​ത്തി​യ നെ​ല്ലും വ്യാ​പ​ക​മാ​യി ന​ശി​ ച്ചു.
മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ന്നു വെ​ള്ളം ഇ​റ​ങ്ങാ​നും കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്നു​ണ്ട്. കാ​റ്റി​ല്‍ വ​ന്‍​തോ​തി​ല്‍ റ​ബ​ര്‍ മ​ര​ങ്ങ​ള്‍ അ​ട​ക്കം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.‌

‌അ​ടൂ​രി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം‌
അ​ടൂ​ര്‍: കാ​റ്റി​ലും തു​ട​ര്‍​ച്ച​യാ​യ മ​ഴ​യി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ലും ക​ട​മ്പ​നാ​ട്, പ​ള്ളി​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​നാ​ശം. ക​ല്ല​ട​യാ​റി​നോ​ടു ചേ​ര്‍​ന്ന കൃ​ഷി​യി​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.
മ​ണ്ണ​ടി പ്ര​ദേ​ശ​ത്തു വ​ന്‍​തോ​തി​ലു​ള്ള കൃ​ഷി നാ​ശ​മാ​ണു​ണ്ടാ​യ​ത്. താ​ഴ​ത്ത് വ​യ​ല്‍​ഏ​ല, മു​ട്ട​ത്ത്മൂ​ല​ച്ചി​റ, പു​ന്ന​ക്കാ​ട്ട് ഏ​ല, നി​ല​മേ​ല്‍ ഭാ​ഗ​ങ്ങ​ളി​ലെ കൃ​ഷി ചെ​യ്തു​വ​ന്ന വ​യ​ലു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ട് ന​ട്ട ഏ​ത്ത​വാ​ഴ​ക​ള്‍ ഏ​റെ​യും ഒ​ടി​ഞ്ഞു​വീ​ണു. മ​ര​ച്ചി​നി, വെ​റ്റി​ല, മ​റ്റ് കി​ഴ​ങ്ങു​വ​ര്‍​ഗ കൃ​ഷി​ക​ളും ന​ശി​ച്ചു.
പ​ള്ളി​ക്ക​ല്‍ ഭാ​ഗ​ത്ത് മേ​ക്കു​ന്ന് മു​ക​ള്‍ ഏ​ല​യി​ല്‍ വെ​ള്ളം ക​യ​റി. തോ​ട്ടു​വാ തോ​ടി​ന് സ​മാ​ന്ത​ര​മാ​യു​ള്ള കൃ​ഷി​യി​ട​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി. പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്തു​ള്ള തോ​ട്ടു​വാ ചേ​ന്നം​പു​ത്തൂ​ര്‍ കോ​ള​നി​യി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു.‌‌