മേ​യ്മാ​സ കി​റ്റ് ഒ​രു​ങ്ങു​ന്നു; 12 ഇ​ന​ങ്ങ​ള്‍
Sunday, May 16, 2021 10:07 PM IST
5000 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കി​റ്റ് ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന മേ​യ് മാ​സ​ത്തി​ലെ സൗ​ജ​ന്യ ഭ​ക്ഷ്യ കി​റ്റു​ക​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​കു​ന്നു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ത്താ​യി​ട്ടു​ള്ള 73 സെ​ന്‍റ​റു​ക​ളി​ലാ​ണ് കി​റ്റ് നി​റ​യ്ക്ക​ല്‍ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​ത്.ജി​ല്ല​യി​ല്‍ ആ​കെ 3,51,436 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. മ​ഞ്ഞ കാ​ര്‍​ഡു​ള്ള (എ​എ​വൈ) 23,887 പേ​ര്‍, പി​ങ്ക് കാ​ര്‍​ഡു​ള്ള 1,08,671 പേ​ര്‍, നീ​ല കാ​ര്‍​ഡു​ള്ള 97,289 പേ​ര്‍, വെ​ള്ള കാ​ര്‍​ഡു​ള്ള 1,21,589 പേ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്യാ​നു​ള്ള​ത്.‌

ഇ​തി​നു​പു​റ​മെ 5000 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സൗ​ജ​ന്യ കി​റ്റ് ല​ഭ്യ​മാ​ക്കും. അ​ര കി​ലോ വീ​തം ചെ​റു​പ​യ​ര്‍, ഉ​ഴു​ന്ന്, കാ​ല്‍ കി​ലോ വീ​തം തു​വ​ര​പ്പ​രി​പ്പ്, ക​ട​ല, ഒ​രു കി​ലോ വീ​തം പ​ഞ്ച​സാ​ര, ആ​ട്ട, ഉ​പ്പ്, അ​ര ലി​റ്റ​ര്‍ വെ​ളി​ച്ചെ​ണ്ണ, ഒ​രു തു​ണി​സ​ഞ്ചി, 100 ഗ്രാം ​വീ​തം തേ​യി​ല, മു​ള​കു​പൊ​ടി, മ​ഞ്ഞ​ള്‍ പൊ​ടി എ​ന്നി​വ അ​ട​ങ്ങി​യ 12 ഇ​ന വി​ഭ​വ​ങ്ങ​ളാ​ണ് മേ​യ് മാ​സ സൗ​ജ​ന്യ കി​റ്റി​ല്‍ ല​ഭി​ക്കു​ക.‌
അ​ഞ്ച് കി​ലോ അ​രി, ര​ണ്ട് കി​ലോ ക​ട​ല, ര​ണ്ട് കി​ലോ ആ​ട്ട, ഒ​രു കി​ലോ ഉ​പ്പ്, ഒ​രു ലി​റ്റ​ര്‍ സ​ണ്‍​ഫ്ള​വ​ര്‍ എ​ണ്ണ, ഒ​രു കി​ലോ തു​വ​ര​പ​രി​പ്പ്, ഒ​രു കി​ലോ വ​ലി​യ ഉ​ള്ളി, ഒ​രു കി​ലോ ഉ​രു​ള​ക്കി​ഴ​ങ്ങ്, 100 ഗ്രാം ​മു​ള​കു​പൊ​ടി, അ​ഞ്ച് മാ​സ്‌​ക് എ​ന്നി​വ​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ കി​റ്റി​ലെ വി​ഭ​വ​ങ്ങ​ള്‍. ത​യാ​റാ​യ കി​റ്റു​ക​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.‌