ഇ​സ്രാ​യേ​ല്‍ - പാ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷം അ​പ​ല​പ​നീ​യം: കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ്
Monday, May 17, 2021 10:19 PM IST
തി​രു​വ​ല്ല: നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​കു​ന്ന ഇ​സ്രാ​യേ​ല്‍ - പാ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ജി​വി​ക്കാ​നു​ള്ള എ​ല്ലാ​വ​രു​ടെ​യും അ​വ​കാ​ശം അം​ഗീ​ ക​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും യു​ദ്ധ​ത്തി​ല്‍ പൊ​ലി​യു​ന്ന പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​നു​ക​ള്‍ കാ​ണാ​തെ പോ​കു​ന്ന​ത് ദു:​ഖ​ക​ര​മാ​ണെ​ന്നും കേ​ര​ളാ കൗ​ണ്‍​ സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് പ്ര​സ്താ​വി​ച്ചു.
ഉ​പ​ജീ​വ​ന​ത്തി​നാ​യി ഇ​സ്രാ​യേ​ലി​ല്‍ പോ​യ സൗ​മ്യ കൊ​ല്ല​പ്പെ​ട്ട​ത് ദു:​ഖ​ക​ര​മാ​ണ്.
മ​ത​ത്തി​ന്‍റെ​യും വം​ശീ​യ​ത​യു​ടെ​യും ഭാ​ഷ​യു​ടെ​യും പേ​രി​ല്‍ ഉ​ണ്ടാ​കു​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ലോ​ക​സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​ണ്. സ്‌​നേ​ഹ​ത്തി​ന്‍റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സം​സ്‌​കാ​രം വ​ള​ര്‍​ത്താ​ന്‍ എ​ല്ലാ സ​മൂ​ഹ​ങ്ങ​ളും ശ്ര​മി​ക്ക​ണം.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ചി​ല പോ​സ്റ്റ​റു​ക​ളു​ടെ വെ​റു​പ്പി​ന്‍റെ ഭാ​ഷ കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ ആ​സ​ന്ന ദു​ര​ന്ത​ത്തെ​യാ​ണ് വ​ര​ച്ചു കാ​ട്ടു​ന്ന​തെ​ന്നും ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ മ​ത - രാ​ഷ്ട്രീ​യ നേ​തൃ​ത്വം അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കെ​സി​സി പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ഡോ. ​ഉ​മ്മ​ന്‍ ജോ​ര്‍​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.