കോ​വി​ഡ് പ്ര​തി​രോ​ധം: ഭ​ക്ഷ​ണം ഒ​രു​ക്കി​ന​ല്‍​കി ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍
Tuesday, May 18, 2021 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ച്ച സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലൂ​ടെ ദി​ന​വും 160 പേ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് ഒ​രു​ക്കി ന​ല്‍​കു​ന്ന​ത്.
ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ക്വാ​റ​ന്‍റൈ​നീ​ൽ ഇ​രി​ക്കു​ന്ന​വ​ര്‍​ക്കും ആ​ശ്ര​യ​മി​ല്ലാ​ത്ത​വ​ര്‍​ക്കും വെ​ട്ടി​പ്പു​റം സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹോ​സ്റ്റ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക അ​ടു​ക്ക​ള ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​ത്ത​നം​തി​ട്ട സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു. സ്‌​പോ​ര്‍​ട്‌​സ് സം​ഘ​ട​ന​ക​ള്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, ചി​ല വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും സ​മൂ​ഹ അ​ടു​ക്ക​ള​യ്ക്കാ​യി സ​ഹാ​യം ന​ല്‍​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഇ​ര​വി​പേ​രൂ​ര്‍, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ച​ക​ക്കാ​രാ​ണ് വി​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കി​ന​ല്‍​കു​ന്ന​ത്. വാ​ര്‍​ഡ്ത​ല സ​മി​തി​ക​ള്‍ മു​ഖാ​ന്ത​രം ഭ​ക്ഷ​ണം ആ​വ​ശ്യ​മാ​യ​വ​രു​ടെ ലി​സ്റ്റ് അ​നു​സ​രി​ച്ചും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും നി​രാ​ലം​ബ​രാ​യ​വ​ര്‍​ക്കു​മാ​ണ് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ആ​യി​ര​ങ്ങ​ള്‍​ക്കാ​ണ് ഭ​ക്ഷ​ണ​പൊ​തി​ക​ള്‍ ന​ല്‍​കി​യ​ത്.