മ​ത്സ്യ​കൃ​ഷി​ക്ക് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു
Thursday, June 10, 2021 10:04 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​മ്പാ​ദ യോ​ജ​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ റീ ​സ​ര്‍​ക്കു​ലേ​റ്റ​റി അ​ക്വാ​ക​ള്‍​ച്ച​ര്‍ സി​സ്റ്റം (ആ​ര്‍​എ​എ​സ്) മ​ത്സ്യ​കൃ​ഷി​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. ജ​ല ആ​വ​ശ്യ​ക​ത കു​റ​ഞ്ഞ നൂ​ത​ന​മാ​യ കൃ​ഷി രീ​തി​യാ​ണ്. മ​ത്സ്യ​ത്തോ​ടൊ​പ്പം പ​ച്ച​ക്ക​റി​യും വ​ള​ര്‍​ത്താ​ന്‍ സാ​ധി​ക്കും. നൈ​ല്‍ തി​ലാ​പ്പി​യ ആ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. 100 ക്യു​ബി​ക് മീ​റ്റ​ര്‍ ഏ​രി​യാ​യു​ള്ള ആ​ര്‍​എ​എ​സി​ന്‍റെ മൊ​ത്തം ചെ​ല​വ് 7.5 ല​ക്ഷം രൂ​പ​യാ​ണ്. 40 ശ​ത​മാ​നം സ​ബ്‌​സി​ഡി ല​ഭി​ക്കും.
ആ​റ് മാ​സം കൊ​ണ്ടാ​ണ് വി​ള​വെ​ടു​പ്പ്. താ​ത്പ​ര്യ​മു​ള്ള അ​പേ​ക്ഷ​ക​ര്‍ പേ​ര്, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി സ്വ​യം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ബാ​ങ്ക് പാ​സ്ബു​ക്ക് കോ​പ്പി, ആ​ധാ​ര്‍, വ​സ്തു ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ കോ​പ്പി എ​ന്നി​വ ഉ​ള്ള​ട​ക്കം ചെ​യ്ത് പ​ന്നി​വേ​ലി​ച്ചി​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. എ​സ്‌​സി, എ​സ് ടി ​വ​നി​ത​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 0468-2967720, 9446771720, 9605663222. ഇ-​മെ​യി​ല്‍: [email protected]

ശി​ല്പ​ശാ​ല നാളെ

​പ​ത്ത​നം​തി​ട്ട: ഐ​എ​ച്ച്ആ​ര്‍​ഡി യു​ടെ കീ​ഴി​ല്‍ എ​ലി​മു​ള്ളും​പ്ലാ​ക്ക​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നെ​ക്കു​റി​ച്ച് ഓ​ണ്‍​ലൈ​നാ​യി ശി​ല്പ​ശാ​ല ന​ട​ത്തും. നാളെ ​രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കു​ന്ന ശി​ല്പ​ശാ​ല കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കു caskonni.ihrd.ac.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍: 0468 2382280, 9747319475.