വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ക​ണ്ടെ​ത്താ​ൻ മ​ഴ മാ​പി​നി​ക​ൾ എ​ത്തി
Friday, June 11, 2021 10:01 PM IST
കോ​ന്നി: കാ​ല​വ​ർ​ഷ​ത്തി​ൽ അ​ച്ച​ൻ​കോ​വി​ലാ​റി​ലെ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കോ​ന്നി വ​നം ഡി​വി​ഷ​ൻ. വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്ക് പി​ന്തു​ണ​യു​മാ​യി അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും രം​ഗ​ത്ത്. വേ​ന​ൽ മ​ഴ​യി​ൽ സം​സ്ഥാ​ന​ത്തു ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് (1522. 2 മി​ല്ലി​മീ​റ്റ​ർ) കോ​ന്നി​യി​ലാ​യി​രു​ന്നു. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ഇ​ത്ത​വ​ണ ജ​ല​നി​ര​പ്പ് വ​ള​രെ പെ​ട്ടെ​ന്ന് ഉ​യ​ർ​ന്ന​തും ആ​ശ​ങ്ക പ​ര​ത്തി​യി​രു​ന്നു.വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്യു​ന്ന​ത്.

പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ആ​ര്യ​ങ്കാ​വ്, അ​രു​വാ​പ്പു​ലം, പി​റ​വ​ന്തൂ​ർ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ൾ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​ത്. മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​ര​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ ആ​ദ്യ ഗ്രാ​മ​മാ​യ ആ​വ​ണി​പ്പാ​റ മ​ല​ന്പ​ണ്ടാ​രം ആ​ദി​വാ​സി ഉൗ​ര്, കൊ​ല്ലം ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ട്ട ചേ​ന്പാ​ല, മു​ള്ളു​മ​ല എ​ന്നി​വി​ടി​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് താ​ത്കാ​ലി​ക മ​ഴ​മാ​പി​നി സ്ഥാ​പി​ച്ചു.

അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​പ്പു​പ്പ​ൻ​തോ​ട്, ക​ല്ലേ​ലി തോ​ട്ടം ഈ​സ്റ്റ് ഡി​വി​ഷ​ൻ, ഉൗ​ട്ടു​പാ​റ, അ​ക്ക​ര​കാ​ലാ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഴ മാ​പി​നി​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​ത് കൂ​ടാ​തെ പാ​ടം, ക​രി​പ്പാ​ൻ തോ​ട്, മ​ണ്ണീ​റ, ത​ല​മാ​നം, കു​മ്മ​ണ്ണൂ​ർ എ​ന്നീ ഫോ​റ​സ്റ​റ് സ്റ്റേ​ഷ​നു​ക​ളി​ൽ വ​നം വ​കു​പ്പ് താ​ത്കാ​ലി​ക മ​ഴ മാ​പി​നി നേ​ര​ത്തെ ത​ന്നെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ മ​ഴ​മാ​പി​നി​ക​ളി​ൽ നി​ന്നു​മു​ള്ള വി​വ​രം രാ​വി​ലെ എ​ട്ടി​നു ത​ന്നെ കോ​ന്നി ഡി​വി​ഷ​ന​ൽ ഓ​ഫീ​സി​ലെ ഡി​സാ​സ്റ്റ​ർ ഓ​പ്പ​റേ​ഷ​ൻ സെ​ല്ലി​ൽ ല​ഭി​ക്കും.

മ​ഴ​മാ​പി​നി​യി​ലെ​യും വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റും.കോ​ന്നി വ​നം ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ ശ്യാം ​മോ​ഹ​ൻ ലാ​ൽ, ന​ടു​വ​ത്തു​മൂ​ഴി റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജീ​ഷ്.​എം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ണ്ണാ​റ​പ്പാ​റ റേ​ഞ്ചി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ മാ​പി​നി​ക​ൾ സ്ഥാ​പി​ച്ച​ത്. അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് രേ​ഷ്മാ മ​റി​യം റോ​യ്, വാ​ർ​ഡ് മെം​ബ​ർ പി. ​സി​ന്ധു, എം.​ജി സ​വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി ശാ​സ്ത്ര ഗ​വേ​ഷ​ക​ൻ അ​രു​ണ്‍ ശ​ശി എ​ന്നി​വ​രും വ​ന​പാ​ല​ക​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.