മാ​ർ ക്രി​സോ​സ്റ്റം സ്ഥി​ത​പ്ര​ജ്ഞ​നാ​യ ക​ർ​മ​യോ​ഗി: ഗ​വ​ർ​ണ​ർ ശ്രീ​ധ​ര​ൻ​പി​ള്ള
Friday, June 11, 2021 10:05 PM IST
തി​രു​വ​ല്ല: കാ​ലം​ചെ​യ്ത ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥി​ത പ്ര​ജ്ഞ​നാ​യ ക​ർ​മ​യോ​ഗി​യാ​ണെ​ന്ന് മി​സോ​റം ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ആ​ത്മീ​യ മേ​ഖ​ല​യി​ൽ മാ​ർ ക്രി​സോ​സ്റ്റം വി​ത​റി​യ​ത് വ​ലി​യ വെ​ളി​ച്ച​മാ​ണ്. പ്ര​തീ​ക്ഷ​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ മാ​ന​വി​ക​ത​യി​ൽ ഉൗ​ന്നി സ്നേ​ഹ​ത്തി​ലും കാ​രു​ണ്യ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യി അ​ദ്ദേ​ഹം ന​ൽ​കി​യ ന​ൽ​കി​യ സ​ന്ദേ​ശം വി​വേ​ച​ന​ങ്ങ​ളോ അ​തി​രു​ക​ളോ ഇ​ല്ലാ​ത്ത​താ​യി​രു​ന്നു. നൂ​റു​വ​ർ​ഷ​ത്തി​ന​പ്പു​റം ജീ​വി​ച്ച മാ​ർ ക്രി​സോ​സ്റ്റം സ​ഭ​യു​ടെ ച​ട്ട​ക്കൂ​ടു​ക​ൾ ഒ​രി​ക്ക​ലും ലം​ഘി​ച്ചി​ട്ടി​ല്ല.
എ​ന്നാ​ൽ സ​ഭ​യു​ടെ ച​ട്ട​ക്കൂ​ടു​ക​ൾ​ക്ക​തീ​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.എ​ല്ലാ സ​ഭ​ക​ളെ​യും സ​മൂ​ഹ​ത്തെ​യും അം​ഗീ​ക​രി​ക്കാ​നും ആ​ദ​രി​ക്കാ​നും ക​ഴി​ഞ്ഞു​വെ​ന്ന​ത് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജീ​വി​ത​ത്തെ ധ​ന്യ​മാ​ക്കു​ന്നു​വെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ചൂ​ണ്ടി​ക്കാ​ട്ടി. പ​ഠ​ന വി​ഷ​യ​മാ​ക്കേ​ണ്ട വ്യ​ക്തി​ത്വം ത​ന്നെ​യാ​ണ് മാ​ർ ക്രി​സോ​സ്റ്റം. അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു സ​മൂ​ഹ​ത്തി​നും വ​രും​ത​ല​മു​റ​യ്ക്കും ഏ​റെ പ​ഠി​ക്കാ​നു​ണ്ട്. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന മാ​ർ ക്രി​സോ​സ്റ്റം ചെ​യ​ർ ഇ​തി​നു​ള്ള വേ​ദി​യാ​യി മാ​റു​മെ​ന്നും ക​ർ​ദി​നാ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ഡോ.​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ർ​ജ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, തോ​മ​സ് കെ. ​തോ​മ​സ്, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, ബി​ഷ​പ് ഡോ.​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വൈ​ദി​ക ട്ര​സ്റ്റി റ​വ.​തോ​മ​സ് സി. ​അ​ല​ക്സാ​ണ്ട​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ് സ്വാ​ഗ​ത​വും അ​ല്മാ​യ ട്ര​സ്റ്റി പി.​പി. അ​ച്ച​ൻ​കു​ഞ്ഞ് ന​ന്ദി​യും പ​റ​ഞ്ഞു.

’വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം റ​വ​ന്യു​രേ​ഖ​ക​ള​ല്ല’

തി​രു​വ​ല്ല: റ​വ​ന്യു രേ​ഖ​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യ​ല്ല, വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് മി​സോ​റം ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ത​ല​മു​റ​ക​ളി​ലേ​ക്കു​ള്ള അ​നു​സ്യൂ​ത​മാ​യ ഒ​ഴു​ക്കാ​ണ് വി​ശ്വാ​സം. ഇ​ത്ത​ര​ത്തി​ൽ ത​ല​മു​റ​ക​ളി​ലേ​ക്ക് ഇ​ത് പോ​കു​ന്പോ​ൾ അ​തു ച​രി​ത്ര​മാ​യി മാ​റും. എ​ല്ലാ വി​ശ്വാ​സവും ചരിത്രത്തിലേക്ക് എ​ഴു​തി​വ​യ്ക്കാ​നാ​കു​ന്ന​ത​ല്ലെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ചൂ​ണ്ടി​ക്കാ​ട്ടി.
മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ ഇ​ന്ത്യ​യി​ൽ വ​ന്നു​വെ​ന്ന​തും ശ്രീ​രാ​മ​ൻ അ​യോ​ധ്യ​യി​ൽ ജ​നി​ച്ചു​വെ​ന്നു​മൊ​ക്കെ​യു​ള്ള വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.
ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ന​വ​തി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​ത്തി​യ പ്ര​സം​ഗം മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പൈ​തൃ​ക​വും വി​ശ്വാ​സ​വും അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള വാ​ക്കു​ക​ളാ​യി​രു​ന്നു​വെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ചൂ​ണ്ടി​ക്കാ​ട്ടി.