കോ​ട്ടാ​ങ്ങ​ൽ ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി, ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ
Sunday, June 13, 2021 12:04 AM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​രം​കു​ളം, നി​ർ​മ​ല​പു​രം, നാ​ഗ​പ്പാ​റ, ചു​ങ്ക​പ്പാ​റ, കി​ടി കെ​ട്ടി​പ്പാ​റ, പെ​രു​ന്തോ​ട്ടു​കാ​വി​ൽ, തോ​ട്ട​ത്തും​ങ്കു​ഴി, പു​ളി​ക്ക​ന്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം.
പ​ഞ്ചാ​യ​ത്തി​ലെ 9, 10, വാ​ർ​ഡു​ക​ളി​ലെ മാ​ര​ങ്കു​ളം.​നി​ർ​മ​ല​പു​രം, നാ​ഗ​പ്പാ​റ കോ​ള​നി, കി​ടി കെ​ട്ടി​പ്പാ​റ, പെ​രു​ന്തോ​ട്ടു​കാ​വി​ൽ, ചു​ങ്ക​പ്പാ​റ, തോ​ട്ട​ത്തും​ങ്കു​ഴി, പു​ളി​ക്ക​ന്പാ​റ എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ഞ്ഞൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ഇ​ന്നും കി​ട്ടാ​ക്ക​നി​യാ​ണ്. മ​ല​ന്പാ​റ മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കു​ന്ന​നോ​ലി സം​ഭ​ര​ണി​യി​ൽ നി​ന്നു​ള്ള വി​ത​ര​ണ​ക്കു​ഴ​ലു​ക​ളു​ടെ ത​ക​ർ​ച്ച​യും വ്യാ​സം ഇ​ല്ലാ​യ്മ​യു​മാ​ണ് ഇ​തി​നു കാ​ര​ണം. ചാ​ലാ​പ്പ​ള്ളി - കോ​ട്ടാ​ങ്ങ​ൽ ബാ​സ്റ്റോ റോ​ഡ് ര​ണ്ടാം ഭാ​ഗം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധ​രി​ച്ച​പ്പോ​ൾ മാ​രം​ങ്കു​ളം മു​ത​ൽ ചു​ങ്ക​പ്പാ​റ വ​രെ​യു​ള്ള പ്ര​ധാ​ന പൈ​പ്പു​ക​ൾ ന​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത നി​ല​യി​ലാ​ണ്.
ഈ ​വി​ത​ര​ണ കു​ഴ​ലി​ൽ നി​ന്നു​ള്ള ഉ​പ​ക്കു​ഴ​ലു​ക​ളി​ലും ഇ​തു​മൂ​ലം ജ​ലം ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ണ്ട്.
മ​ല​യോ​ര പ്ര​ദേ​ശ​വും പാ​റ​ക്കൂ​ട്ട​ങ്ങ​ളും ഉ​ള്ള പ്ര​ദേ​ശ​ത്തു സ്വ​ന്ത​മാ​യി കി​ണ​ർ കു​ഴി​ക്കാ​നും ക​ഴി​യി​ല്ല. കു​ഴ​ൽ​ക്കി​ണ​റു​ക​ളും പ​രാ​ജ​യ​പ്പെ​ട്ട സ്ഥി​തി​യാ​ണ്. സ്വ​കാ​ര്യ ടാ​ങ്ക​ർ വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ഇ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്.
ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ സ​മ​ര​ങ്ങ​ളും ഉ​പ​രോ​ധ​ങ്ങ​ളും ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി ജ​ല​അ​ഥോ​റി​റ്റി മ​ല്ല​പ്പ​ള്ളി സ​ബ്ഡി​വി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്റ്റി​മേ​റ്റ് എ​ടു​ത്തെ​ങ്കി​ലും ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഇ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി അ​ദാ​ല​ത്തി​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും ഇ​തേ​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.
കു​ന്ന​നോ​ലി സം​ഭ​ര​ണി​യി​ൽ നി​ന്ന് സ്വ​ത​ന്ത്ര​മാ​യി നി​ർ​മ​ല​പു​ര​ത്തേ​ക്കും കി​ടി​കെ​ട്ടി​പ്പാ​റ​യി​ലേ​ക്കും പു​തി​യ വി​ത​ര​ണ​ക്കു​ഴ​ൽ സ്ഥാ​പി​ക്കു​ന്ന​തി​നും എ​സ്റ്റി​മേ​റ്റ് എ​ടു​ത്തു​വെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തി​നേ തു​ട​ർ​ന്ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​വി​ഭ​വ​മ​ന്ത്രി​ക്കും സ്ഥ​ലം എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ​നും നി​വേ​ദ​നം ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ളി ജോ​സ​ഫ്, തേ​ജ​സ്, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഐ​സ​ക്ക് മു​ള​ങ്കാ​ട്ടി​ൽ, കെ.​സി. ജ​യിം​സ്, എം.​സി വ​ർ​ഗീ​സ്, ദാ​നി​യേ​ൽ പാ​ല​മ​റ്റം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.