ക​രു​ത​ലി​ല്‍ വ്യ​ത്യ​സ്ത മാ​തൃ​ക​യാ​യി ര​ണ്ട് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര്‍
Sunday, June 13, 2021 12:11 AM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മ​ഹാ​മാ​രി​കാ​ല​ത്തും മ​റ്റു​ള്ള​വ​ര്‍​ക്കാ​യി ക​രു​ത​ലാ​കു​ക​യാ​ണ് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ത​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ലെ 500 രൂ​പ​വീ​തം സ​ര്‍​വീ​സ് കാ​ല​ഘ​ട്ടം അ​വ​സാ​നി​ക്കും വ​രെ ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്താ​ണ് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രാ​യ എ​സ്.​ശ്രീ​കു​മാ​ര്‍, പി.​ജ​യ​ശ്രീ എ​ന്നി​വ​ര്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് മാ​തൃ​ക​യാ​കു​ന്ന​ത്. ഇ​രു​വ​ര്‍​ക്കും പ​ത്തു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത സേ​വ​ന കാ​ല​യ​ള​വാ​ണ് ബാ​ക്കി​യു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ല്‍ മ​ന​സി​ലാ​ക്കി​യ​തി​നാ​ലാ​ണ് ഇ​രു​വ​രും ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. മു​ന്പ് ര​ണ്ടു​പേ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ സ​ര്‍​ക്കാ​ര്‍ സേ​വ​നം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഓ​രോ മാ​സ​വും 500 രൂ​പ വീ​തം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​സ​ക്കീ​ര്‍ ഹു​സൈ​ന് കൈ​മാ​റി.