അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ്: വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Tuesday, June 15, 2021 10:40 PM IST
അ​ടൂ​ർ: അ​ന​ധി​കൃ​ത​മാ​യ മ​ണ്ണെ​ടു​പ്പി​നേ തു​ട​ർ​ന്ന് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പ​ഴ​കു​ളം പ​ടി​ഞ്ഞാ​റ് നെ​ല്ലി​വി​ള​യി​ൽ ന​സീ​റി​ന്‍റെ വീ​ടാ​ണ് ഏ​തു നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യ​ത്.‌

ന​സീ​റി​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള വ​സ്തു​വി​ൽ നി​ന്നും അ​നു​വ​ദി​നീ​യ​മാ​യ​തി​ല​ധി​കം മ​ണ്ണ് വീ​ട് വ​യ്ക്കാ​നെ​ന്ന പേ​രി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു മ​ണ്ണ് ഖ​ന​നം ന​ട​ന്ന​ത്. ഏ​ക​ദേ​ശം പ​തി​ന​ഞ്ച​ടി​യോ​ളം താ​ഴ്ത്തി​യാ​ണ് മ​ണ്ണെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വ​സ്തു​വി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന വ​സ്തു ഉ​ട​മ​യു​ടെ ക​രാ​ർ ഇ​തു​വ​രെ​യും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ന​സീ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ര​ണ്ടു വ​ർ​ഷ​മാ​യി മ​ണ്ണെ​ടു​ത്ത് മാ​റ്റി​യി​ട്ട്. മൂ​ന്നി​ലൊ​ന്ന് ഭാ​ഗ​ത്തു മാ​ത്രം പാ​റ അ​ടു​ക്കി​യി​ട്ടു​ണ്ട്. അ​തും ബ​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബാ​ക്കി​യു​ള്ള ഭാ​ഗം പാ​റ​കെ​ട്ടി​യോ കോ​ൺ​ക്രീ​റ്റ് ചെ​യ്തോ ത​ന്‍റെ വീ​ടും സ്ഥ​ല​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ന​സീ​റി​ന്‍റെ ആ​വ​ശ്യം. ബാ​ക്കി മ​ണ്ണും അ​വി​ടെ നി​ന്ന് ക​ട​ത്താ​നാ​യി പു​ര​യി​ട​ത്തി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വീ​ട് നി​ർ​മി​ക്കാ​നാ​യി പെ​ർ​മി​റ്റെ​ടു​ത്ത വ്യ​ക്തി മ​ണ്ണെ​ടു​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് പെ​ർ​മി​റ്റ് ഉ​പ​യോ​ഗി​ച്ച​ത്. വീ​ട്ടു വ​യ്ക്കാ​നു​ള്ള നീ​ക്ക​മി​ല്ല. ത​ന്‍റെ വീ​ട് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​സീ​ർ പ​ള്ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ‌‌