ജി​ല്ല​യി​ൽ ജാ​ഗ്ര​ത തു​ട​രും പ​രി​ശോ​ധ​ന കൂ​ട്ടും
Friday, June 18, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ളി​ലും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ നി​ർ​ദേ​ശി​ച്ചു.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലു​ള​ള പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്നും ദി​വ​സേ​ന കു​റ​ഞ്ഞ​ത് 100 ടെ​സ്റ്റു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ജാ​ഗ്ര​ത സ​മി​തി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​റ്റ് സെ​ന്‍റ​റു​ക​ളി​ലും ഐ​സി​യു​വി​ലും ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്. ഒ​രു മാ​സം​കൂ​ടി കേ​സു​ക​ൾ ഇ​ങ്ങ​നെ ത​ന്നെ തു​ട​രാ​നു​ള്ള സാ​ധ്യ​ത​യാ​ണു കാ​ണു​ന്ന​ത്.
ജോ​ലി സ്ഥ​ല​ത്ത് എ​ത്തു​ന്ന​വ​രും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണം. മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തും രോ​ഗം കൂ​ടു​ത​ലാ​യി വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​വേ​ണം. വീ​ടു​ക​ളി​ലും കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​വേ​ണ​മെ​ന്നും ഡി​എം​ഒ നി​ർ​ദേ​ശി​ച്ചു.

405 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 405 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.404 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 112782 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 105381 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്് 10.49 ശ​ത​മാ​ന​വും, ഇ​ന്ന​ല​ത്തെ നി​ര​ക്ക് 11.4 ശ​ത​മാ​ന​വു​മാ​ണ്. ഇ​ന്ന​ലെ 539 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 107293 ആ​യി. നി​ല​വി​ൽ 4871 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15899 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4518 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. 2095 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

ആ​റു മ​ര​ണം കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ ആ​റു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. മെ​ഴു​വേ​ലി സ്വ​ദേ​ശി (63), പെ​രി​ങ്ങ​ര സ്വ​ദേ​ശി (75), തി​രു​വ​ല്ല സ്വ​ദേ​ശി (79), മ​ല്ല​പ്പു​ഴ​ശേ​രി സ്വ​ദേ​ശി (53), തി​രു​വ​ല്ല സ്വ​ദേ​ശി (70), തി​രു​വ​ല്ല സ്വ​ദേ​ശി (79) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 07, നാ​റാ​ണം​മൂ​ഴി വാ​ർ​ഡ് 03,04,10,11,12,13, ഏ​ഴം​കു​ളം വാ​ർ​ഡ് 08 (വെ​ള്ളാ​രം​കു​ന്ന് കോ​ള​നി ഭാ​ഗം),വാ​ർ​ഡ് 04,07,18, വ​ള്ളി​ക്കോ​ട്് വാ​ർ​ഡ് 06 (താ​ഴൂ​ർ ഭാ​ഗം), ക​ല​ഞ്ഞൂ​ർ ് വാ​ർ​ഡ് 12 (മ​ണ​ക്കാ​ട്ടു​പു​ഴ, ഇ​ട​ക്കോ​ണ്‍, കൊ​ന്നേ​ല​ഴി​കം, ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ) ദീ​ർ​ഘി​പ്പി​ക്കു​ന്നു, മൈ​ല​പ്ര വാ​ർ​ഡ് 09 പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന
ഓ​മ​ല്ലൂ​ർ: പ​ഞ്ചാ​യ​ത്ത് ച​ന്ത​യി​ലു​ള്ള ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. പ​ഞ്ചാ​യ​ത്തി​ലു​ള്ള ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ക​ട​ക​ളി​ൽ നി​ൽ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ, പ​ഞ്ചാ​യ​ത്ത് വോ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​വ​ർ നി​ർ​ബ​ന്ധ​മാ​യും ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.