മ​ര​ണ​പ്പെ​ടു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​വ​രംരേ​ഖ​പ്പെ​ടു​ത്തു​ം
Friday, June 18, 2021 10:21 PM IST
കോ​ന്നി:കാ​ട്ടി​ലും നാ​ട്ടി​ലും മ​ര​ണ​പ്പെ​ടു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​താ​തു ദി​വ​സം ത​ന്നെ വ​നം വ​കു​പ്പ് ഓ​ണ്‍​ലൈ​നാ​യി സോ​ഫ്റ്റ് വെ​യ​റി​ൽ ചേ​ർ​ക്കു​ന്നു​ണ്ടെ​ന്ന് കോ​ന്നി ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​എ​ൻ. ശ്യാം ​മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചു. ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.
മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം മ​ര​ണ​പ്പെ​ട്ട കാ​ട്ടു​പ​ന്നി​യു​ടെ മൃ​ത​ശ​രീ​രം രോ​ഗ​നി​ർ​ണ​യ​ത്തി​ന് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള​ള വ​യ​നാ​ട്ടി​ലെ വെ​റ്റ​റി​ന​റി ല​ബോ​റ​ട്ട​റി​യി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രു​ന്നു. റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഒ​രി​നം വൈ​റ​സ് ഉ​ണ്ടാ​ക്കു​ന്ന പ​ന്നി​പ്പ​നി​യാ​ണ് ഇ​തി​നെ ബാ​ധി​ച്ചി​രു​ന്ന​തെ​ന്നു വ്യ​ക്ത​മാ​യി. വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം അ​നു​സ​രി​ച്ച് ഇ​തു വ​ള​ർ​ത്തു പ​ന്നി​ക​ളി​ൽ നി​ന്നും കാ​ട്ടു​പ​ന്നി​ക​ളി​ലേ​ക്കു പ​ക​രു​ന്ന​താ​ണ്.
രോ​ഗം ബാ​ധി​ച്ച പ​ന്നി​ക​ളു​ടെ മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ യ​ഥാ​വി​ധി സം​സ്ക​രി​ക്കാ​തെ വ​ലി​ച്ചെ​റി​യു​ന്പോ​ൾ കാ​ട്ടു​പ​ന്നി​ക​ളി​ലേ​ക്കും ഇ​തു പ​ക​രു​ന്നു. പ​ന്നി​ക​ളി​ലെ ഈ ​പ​ക​ർ​ച്ച വ്യാ​ധി മ​നു​ഷ്യ​നി​ലേ​ക്കു പ​ക​രു​ന്ന​താ​യോ, മ​നു​ഷ്യ​ർ​ക്ക് എ​ന്തെ​ങ്കി​ലും ദോ​ഷ​മു​ണ്ടാ​ക്കു​ന്ന​താ​യോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നും ഡി​എ​ഫ്ഒ അ​റി​യി​ച്ചു.