ദേ​ശീ​യ വാ​യ​നോ​ത്സ​വം ‌
Saturday, June 19, 2021 11:49 PM IST
പ​ത്ത​നം​തി​ട്ട: വാ​യ​ന എ​ന്ന​ത് വാ​യ​നാ​ദി​ന​ത്തി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി നി​ല്‍​ക്കേ​ണ്ട​ത​ല്ലെ​ന്നും അ​വ ജീ​വി​ത​ത്തി​ല്‍ പ​ക​ര്‍​ത്തേ​ണ്ട​വ​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി. പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ ദേ​ശീ​യ വാ​യ​ന മ​ഹോ​ത്സ​വം 25-ാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍.‌
ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ല്ലാ​വ​രും വാ​യി​ക്കു​ക, വാ​യി​ച്ചു വ​ള​രു​ക എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സ​ന്ദേ​ശം. പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​ക്ഷ​ര​താ മി​ഷ​ന്‍, കു​ടും​ബ​ശ്രീ, കാ​ന്‍​ഫെ​ഡ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഒ​രു മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ മാ​സാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ ദേ​ശീ​യ വാ​യ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ 25-ാം വാ​ര്‍​ഷി​കം, കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ക്കൊ​ല്ല​വും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലി​രു​ന്നു ത​ന്നെ ആ​സ്വ​ദി​ക്കാ​നും പ​ങ്കെ​ടു​ക്കാ​നും ഓ​ണ്‍​ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.‌
വാ​യ​ന​ദി​ന​മാ​യ ഇ​ന്ന​ലെ മു​ത​ൽ ജൂ​ലൈ 18 വ​രെ ഒ​രു മാ​സ​ക്കാ​ലം കു​ട്ടി​ക​ളി​ലെ വാ​യ​നാ​ശീ​ല​വും ക്രി​യാ​ത്മ​ക​ത​യും പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‌
പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ന​സീ​ര്‍, കാ​ന്‍​ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​അ​മീ​ര്‍​ജാ​ന്‍, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി എം.​എ​ന്‍ സോ​മ​രാ​ജ​ന്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ റ്റോ​ജോ ജേ​ക്ക​ബ്, പി.​എ​ന്‍ പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​മീ​രാ​സാ​ഹി​ബ് പ​ഴ​കു​ളം, ഡോ.​അ​ന്‍​സു​ല നെ​സ​റി​ന്‍, എ​ച്ച്. റി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌
‌തി​രു​മൂ​ല​പു​രം: തി​രു​മൂ​ല​വി​ലാ​സം യു​പി സ്കൂ​ളി​ൽ വാ​യ​ന​ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ. ജോ​ളി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ല്ല സെ​ന്‍റ്് തോ​മ​സ് റ്റി​റ്റി​ഐ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഷാ​ജി ജോ​ർ​ജ് വാ​യ​ന​ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ ജോ​യ്സ് മാ​ത്യു, ബി​ൻ​സി കെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
ഓ​മ​ല്ലൂ​ർ: ആ​ര്യ​ഭാ​ര​തി ഹൈ​സ്കൂ​ളി​ലെ വാ​യ​ന​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ലി​ജു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ല​യാ​ളം അ​ധ്യാ​പി​ക ഡി. ​മി​നി​മോ​ൾ പ്ര​സം​ഗി​ച്ചു. ‌
‌ഇ​രു​വെ​ള്ളി​പ്ര: സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ വാ​യ​നാ​ദി​നാ​ഘോ​ഷം അ​ടൂ​ർ മാ​ർ​ത്തോ​മ്മാ ഗു​രു​കു​ലം ഡ​യ​റ​ക്ട​ർ റ​വ. പോ​ൾ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഷാ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മ​ല​യാ​ളം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​ത്തി​യ സെ​മി​നാ​റി​ന് റി​ന്നു അ​ൽ​ഫോ​ൻ​സ നേ​തൃ​ത്വം ന​ല്കി. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഷാ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ജെ​സി മാ​ത്യു, പി.​റ്റി. മ​ഹി​ജ, സി​ബി സ്റ്റീ​ഫ​ൻ ജേ​ക്ക​ബ്, മെ​ൻ​സി വ​ർ​ഗീ​സ്, വി​നു മെ​റി​ൻ തോ​മ​സ്, ഷാ​ലു ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌
‌കു​മ്പ​ള​ന്താ​നം: കെ​വി​എം എ​ൽ​പി സ്കൂ​ളി​ൽ വാ​യ​ന​ദി​നം ഓ​ൺ​ലൈ​നാ​യി ന​ട​ത്തി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​ല​ക്സ് തെ​ക്ക​ൻ​നാ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി വി. ​മാ​ത്യു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ ജോ​ബി​ത്ത് ജോ​ൺ പു​സ്ത​കാ​വ​ലോ​ക​നം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജി രാ​ജേ​ഷ്, അ​ധ്യാ​പ​ക​രാ​യ ത്രേ​സ്യാ​മ്മ ജോ​ൺ, സു​നി എ​ബ്ര​ഹാം, വി​ദ്യാ​ർ​ഥി​ക​ളാ​യ ഷി​ബി​ൻ ഷി​ബു, ആ​ൻ ലി​യ മ​നോ​ജ്, അ​ലി​ഷ സി ​അ​നീ​ഷ്, അ​ഞ്ജ​ന രാ​ജേ​ഷ്, അ​ല​ൻ വി​നോ​ദ്, അ​ലീ​ഷ ഷി​ബു, എ​സ്തേ​ർ മ​റി​യം, കാ​ശി​നാ​ഥ്, അ​മേ​യ ബി​ജേ​ഷ്, അ​യ​ന മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
മൈ​ല​പ്ര: രാ​ജീ​വ് ഗാ​ന്ധി ചാ​രി​റ്റ​ബി​ൾ ഫോ​റം മൈ​ല​പ്രാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ലി​സ​ബേ​ത്ത് അ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
രാ​ജീ​വ്ഗാ​ന്ധി​യു​ടെ പേ​രി​ലു​ള്ള മി​ക​ച്ച വാ​യ​നാ​ശീ​ല​മു​ള്ള വി​ദ്യാ​ർ​ഥി​യ്ക്കു​ള്ള ആ​ദ്യ അ​വാ​ർ​ഡ് മൈ​ല​പ്രാ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം വി​ദ്യാ​ർ​ഥി​നി എ​സ്. ഗൗ​രി​ന​ന്ദ​യ്ക്ക് സ​മ്മാ​നി​ച്ചു.‌
ഫോ​റം വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ സ​ലിം പി. ​ചാ​ക്കോ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സി.​റ്റി. ചെ​റി​യാ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ശാ​മ്മ ജോ​ൺ​സ​ൺ, എ​സ്. ഗൗ​രി​ന​ന്ദ, ബി​ന്ദു ബി​നു, ജോ​ർ​ജ് യോ​ഹ​ന്നാ​ൻ, ലി​ബു മാ​ത്യു, സ​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.