‌ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട യു​വാ​വി​നെ ക​ണ്ടെ​ത്താ​ന്‍ തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി ‌
Saturday, June 19, 2021 11:50 PM IST
വെ​ച്ചൂ​ച്ചി​റ: പെ​രു​ന്തേ​ന​രു​വി​യി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ​യും നാ​വി​ക​സേ​ന​യി​ലെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ പ​റ​ഞ്ഞു.വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.45 ഓ​ടെ​യാ​ണ് പെ​രു​ന്തേ​ന​രു​വി കാ​ണാ​നെ​ത്തി​യ പൊ​ന്‍​കു​ന്നം തു​റു​വാ​തു​ക്ക​ല്‍ എ​ബി സാ​ജ​ന്‍(22) ഒ​ഴു​ക്കി​ല്‍​പെ​ട്ട​ത്. കൊ​ല്ല​മു​ള​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ സാ​ജ​നും ബ​ന്ധു​ക്ക​ളും പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ​താ​ണ്. റാ​ന്നി ഫ​യ​ര്‍​ഫോ​ഴ്‌​സും പെ​രു​നാ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ‌