സാം​സ്‌​കാ​രി​ക സ​മു​ച്ച​യ നി​ർ​മാ​ണം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും
Sunday, June 20, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ അ​നു​വ​ദി​ച്ച സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ സ​ന്ദ​ര്‍​ശി​ക്കും. കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.
പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​ക്കോ​ട് കോ​ട്ട​യം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. എ​ട്ട് ഏ​ക്ക​ര്‍ റ​വ​ന്യൂ പു​റ​മ്പോ​ക്ക് ഭൂ​മി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ല്‍ 3.5 ഏ​ക്ക​റാ​ണ് സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്.
ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി​യു​ടെ സ്മാ​ര​ക​മാ​യാ​ണ് കോ​ന്നി​യി​ല്‍ സാം​സ്‌​കാ​രി​ക സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​ത്. 50 കോ​ടി രൂ​പ​യാ​ണ് സ​മു​ച്ച​യ നി​ര്‍​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി​യും എം​എ​ല്‍​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം കോ​ന്നി​യി​ല്‍ ചേ​രും.
തു​ട​ര്‍​ന്ന് സാം​സ്‌​കാ​രി​ക സ​മു​ച്ച​യം നി​ര്‍​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​വും സ​ന്ദ​ര്‍​ശി​ക്കും.യോ​ഗ​ത്തി​ല്‍ സാം​സ്‌​കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ്, അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി അ​ജി​ത് കെ. ​ജോ​സ​ഫ്, അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി റി​ജം, ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ആ​ര്‍.​അ​ജി​ത് ബാ​ബു, സാം​സ്‌​കാ​രി​ക വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​പി. രാ​ധാ​മ​ണി, എ​ഡി​എം അ​ല​ക്സ് പി ​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.