സ​ന്പൂ​ർ​ണ ശു​ചി​ത്വ ജി​ല്ല​യ്ക്കാ​യി ക​ർ​മ പ​രി​പാ​ടികൾ
Thursday, July 22, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യെ സ​ന്പൂ​ർ​ണ ശു​ചി​ത്വ ജി​ല്ല​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ലൂ​ർ ശ​ങ്ക​ര​ൻ ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്.​അ​യ്യ​ർ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ജി​ല്ലാ ശു​ചി​ത്വ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ൾ പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ലൂ​ർ ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ കാ​ല​ത്തോ​ടൊ​പ്പം നി​ല​വി​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്.​അ​യ്യ​ർ ഡി​എം​ഒ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി വി​ല​യി​രു​ത്തി ഏ​കോ​പി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്കു ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ എ​ന്ന ശു​ചി​ത്വ മി​ഷ​ന്‍റെ കൈ​പ്പു​സ്ത​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ കെ.​ഇ. വി​നോ​ദ്കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ലും ഖ​ര, ദ്ര​വ മാ​ലി​ന്യ​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച മാ​തൃ​ക ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ക​യും സാ​മൂ​ഹ്യ ത​ല​ത്തി​ലും വാ​ക്തി​പ​ര​മാ​യും എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള പ്ര​ത്യ​ക്ഷ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ന​ട​ത്തി​വ​രു​ന്ന​തെ​ന്നും ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ കെ.​ഇ. വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ ഡി​ഡി​പി കെ.​ആ​ർ സു​മേ​ഷ്, ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ, പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ബു സി.​മാ​ത്യു, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.