ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ’കി​ല’ പ​രി​ശീ​ല​നം
Thursday, July 22, 2021 10:34 PM IST
റാ​ന്നി: തൃ​ശൂ​ർ കി​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ർ​ക്കും അം​ഗ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 27, 28, 29 ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ല്കും ’വി​ക​സ​ന സ്ഥി​ര സ​മി​തി​യും​പ്രാ​ദേ​ശി​ക വി​ക​സ​ന​വും ’എ​ന്ന വി​ഷ​യ​ത്തി​ൽ, മൂ​ന്നു ദി​വ​സ​വും രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക്് 1.30 വ​രെ​യാ​ണ് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം. ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​യ്ക്കു​ള്ള ത്രി​ദി​ന ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​വും കി​ല സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ബ്ലോ​ക്കി​ലെ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ, അം​ഗ​ങ്ങ​ൾ, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, സി​ഡി പി​ഒ, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ, ട്രൈ​ബ​ൽ ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ശീ​ല​ന​മെ​ന്ന് കി​ല ബ്ലോ​ക്ക് കോ​ർ​ഡി​നേ​റ്റ​ർവി.​കെ. രാ​ജ​ഗോ​പാ​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണ് ബ്ലോ​ക്കു​ത​ല പ​രി​ശീ​ല​നം.