ന​ടു​റോ​ഡി​ൽ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം, ര​ക്ഷ​ക​രാ​യി ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ
Thursday, July 22, 2021 10:34 PM IST
റാ​ന്നി: നി​റ​ലോ​ഡു​മാ​യി ഓ​ടി​വ​ന്ന ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ​ക്ക് ഇ​ട്ടി​യ​പ്പാ​റ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് പോ​യി​ന്‍റി​ൽ നെ​ഞ്ചു വേ​ദ​ന​യും ദേ​ഹാ​സ്വാ​സ്ഥ്യ​വും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​നം ന​ടു​റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടു.

വാ​ഹ​ന​ഗ​താ​ഗ​തം പെ​ട്ടെ​ന്നു ത​ട​സ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഓ​ടി​യെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഇ​ട്ടി​യ​പ്പാ​റ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ടി​പ്പ​ർ​ലോ​റി ഡ്രൈ​വ​ർ സ​ന്തോ​ഷി​നാ​ണ് (35) ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്. ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും എ​ത്തു​ന്പോ​ഴേ​ക്കും സം​സാ​രി​ക്കാ​ൻ ക​ഴി​യാ​തെ സ്റ്റി​യ​റിം​ഗി​ലേ​ക്ക് ത​ല താ​ഴ്ത്തി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു

ഡ്രൈ​വ​ർ. സാ​വ​ധാ​നം സീ​റ്റി​ൽ നി​ന്നു മാ​റ്റി​യ ശേ​ഷം ആ​ൾ​ക്കൂ​ട്ട​ത്തി​ൽ നി​ന്നും ഒ​രാ​ൾ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ക​യ​റി വാ​ഹ​നം ന​ടു​റോ​ഡി​ൽ നി​ന്നും മാ​റ്റു​ക​യും സ​ന്തോ​ഷി​നെ ഉ​ട​ൻ ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് സ​ന്തോ​ഷി​ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തെ​ന്നും ത​ക്ക സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നും താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചി​കി​ത്സ​യും തു​ട​ർ നി​രീ​ക്ഷ​ണ​ത്തി​നും ശേ​ഷം നാ​ലു മ​ണി​യോ​ടെ സ​ന്തോ​ഷ് ആ​ശു​പ​ത്രി വി​ട്ടു.