റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന ത​ടി​ക​ളും മ​റ്റും നീ​ക്ക​ണം
Friday, July 23, 2021 10:21 PM IST
റാ​ന്നി: പൊ​തു​മ​രാ​മ​ത്ത് റാ​ന്നി ഉ​പ​വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള വി​വി​ധ റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന ത​ടി​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ട​ന​ടി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ഏ​ഴു ദി​വ​സ​ത്തി​ന​കം ഇ​വ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ കേ​ര​ള ഹൈ​വേ പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ട് അ​നു​സ​രി​ച്ച് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

ഡോ​ക്ട​ർ നി​യ​മ​നം

പ​ത്ത​നം​തി​ട്ട: പ​ള്ളി​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ (എം​ബി​ബി​എ​സ് ആ​ൻ​ഡ് ടി​സി​എം​സി ര​ജി​സ്ട്രേ​ഷ​ൻ) ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത​യു​ള്ള​വ​ർ 29നു ​മു​ന്പാ​യി അ​പേ​ക്ഷ​ക​ൾ പ​ള്ളി​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഓ​ഫീ​സി​ൽ ന​ൽ​ക​ണം. ഫോ​ണ്‍: 04734 289890.