കു​രു​മ്പ​ന്‍​മൂ​ഴി​യു​ടെ ദു​രി​തം പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കും: മ​ന്ത്രി
Sunday, July 25, 2021 10:09 PM IST
റാ​ന്നി: മ​ഴ പെ​യ്താ​ല്‍ ഒ​റ്റ​പ്പെ​ടു​ന്ന റാ​ന്നി താ​ലൂ​ക്കി​ലെ കു​ര​മ്പ​ന്‍​മൂ​ഴി മേ​ഖ​ല​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.
കു​രു​മ്പ​ന്‍​മൂ​ഴി അ​ടു​ക്ക​ള​പാ​റ​ക്ക​ട​വി​ല്‍ പ​മ്പാ ന​ദി​ക്ക് കു​റു​കെ പാ​ലം നി​ര്‍​മി​ക്കു​ക മാ​ത്ര​മാ​ണ് പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഏ​ക മാ​ര്‍​ഗ​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
കു​രു​മ്പാ​ന്‍​മൂ​ഴി ആ​ദി​വാ​സി കോ​ള​നി​യി​ലെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നെ​ത്തി​യ മ​ന്ത്രി ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു മു​ങ്ങി​പ്പോ​യ കു​രു​മ്പ​ന്‍​മൂ​ഴി കോ​സ്വേ വ​രെ​യെ​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ പെ​യ്താ​ല്‍ ഉ​ട​ന്‍ കു​രു​മ്പ​ന്‍​മൂ​ഴി കോ​സ്‌​വേ മു​ങ്ങു​ക​യും 650 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന കു​രു​മ്പ​ന്‍​മൂ​ഴി ആ​ദി​വാ​സി കോ​ള​നി വാ​സി​ക​ള്‍ ദു​രി​ത​ത്തി​ലാ​കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. ഇ​വ​രു​ടെ ദു​രി​തം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. പാ​ല​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​യി​ട്ടു​ണ്ട്. പാ​ലം പ​ണി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് എം​എ​ല്‍​എ അ​ഭ്യ​ര്‍​ഥി​ച്ചു.
പെ​രു​ന്തേ​ന​രു​വി​യി​ല്‍ നി​ന്ന് വ​ന​മേ​ഖ​ല​യി​ല്‍ കൂ​ടി കു​രു​മ്പ​ന്‍​മൂ​ഴി​യി​ലേ​ക്കു​ള്ള കു​രു​മ്പ​ന്‍​മൂ​ഴി - പെ​രു​ന്തേ​ന​രു​വി പാ​ത​യും മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ. ജ​യിം​സ് (വെ​ച്ചൂ​ച്ചി​റ), ബീ​ന ജോ​ബി (നാ​റാ​ണം​മൂ​ഴി), വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ല​ക്സ്, എ​ന്‍​എ​ച്ച്എം ഡി​പി​എം. ഡോ. ​സി.​എ​സ്. ന​ന്ദി​നി തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.