അ​ബ്ദു​ൾ​ക​ലാ​മി​നു അ​ക്ഷ​രാ​ഞ്ജ​ലി​യു​മാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ‌
Monday, July 26, 2021 11:38 PM IST
പ​ത്ത​നം​തി​ട്ട: ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാ​മി​ന്‍റെ അ​ഞ്ചാം ഓ​ർ​മ​ദി​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ അ​ക്ഷ​രാ​ഞ്ജ​ലി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ട ക​ലാ​മി​ന്‍റെ ജീ​വി​ത​മാ​ണ് അ​റി​ഞ്ഞ​തും അ​റി​യാ​ത്ത​തു​മാ​യ ക​ലാം എ​ന്ന പു​സ്ത​കം ത​യാ​റാ​ക്കി​കൊ​ണ്ടാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ പി. ​മു​ഹ​മ്മ​ദ് ഷാ​ഫി അ​ക്ഷ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​ത്. ‌
അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ജ​ന​നം മു​ത​ൽ മ​ര​ണം​വ​രെ​യു​ള്ള ജീ​വി​ത ച​ക്രം പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​യാ​ണ് പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​യ പി ​മു​ഹ​മ്മ​ദു ഷാ​ഫി. ’അ​റി​ഞ്ഞ​തും അ​റി​യാ​ത്ത​തു​മാ​യ ക​ലാം’ എ​ന്ന പു​സ്ത​ക​ത്തി​ലെ 150 അ​ധ്യാ​യ​ങ്ങ​ൾ ക​ലാ​മി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ചി​ത്ര​മാ​ണ് വ​ര​ച്ചു​കാ​ട്ടു​ന്ന​ത്.‌
ക​ലാ​മി​ന്‍റെ മ​ര​ണ​ശേ​ഷ​മാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ത​ന്‍റെ പ​ത്ര​ശേ​ഖ​ര​വും മാ​ധ്യ​മ​രം​ഗ​ത്തെ സു​ഹൃ​ദ് ബ​ന്ധ​ങ്ങ​ളും പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ചു.അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ രാ​മേ​ശ്വ​ര​ത്തെ വീ​ട്ടി​ൽ​വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ൻ മു​ത്തു​മീ​രാ​ൻ ല​ബ്ബ​യും മ​ക​ൾ ഡോ. ​എം. ന​സീ​മ​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ കൈ​യെ​ഴു​ത്തു പ്ര​തി പ്ര​കാ​ശ​നം ചെ​യ്ത​ത്. ‌