കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന് ന​ഷ്ട​മാ​യി
Wednesday, July 28, 2021 10:19 PM IST
കോ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം കോ​ണ്‍​ഗ്ര​സ് അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ പാ​സാ​യി.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ലെ എം.​വി. അ​ന്പി​ളി​യ്ക്കെ​തി​രെ അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യം ആ​റി​നെ​തി​രെ ഏ​ഴ് വോ​ട്ടു​ക​ൾ​ക്ക് പാ​സാ​യി.
കോ​ണ്‍​ഗ്ര​സി​ലെ ജി​ജി സ​ജി എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന് അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് പ്ര​മേ​യം പാ​സാ​യ​ത്. യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യി​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യി​രു​ന്നു കൂ​റു​മാ​റി​യ അം​ഗം.എ​ൽ​ഡി​എ​ഫി​ലെ ആ​റം​ഗ​ങ്ങ​ളാ​ണ് അ​വി​ശ്വാ​സ നോ​ട്ടീ​സി​ൽ ഒ​പ്പു​വ​ച്ചി​രു​ന്ന​ത്. വോ​ട്ടെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​വും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നേ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ന് അ​ധി​കാ​രം കി​ട്ടി​യ​തു മു​ത​ൽ വ​നി​താ സം​വ​ര​ണ​മാ​യ പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തി​നു​വേ​ണ്ടി ന​ട​ന്ന പി​ടി​വ​ലി​യാ​ണ് അ​വി​ശ്വാ​സ​ത്തി​ൽ എ​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് മെം​ബ​ർ​മാ​ർ​ക്കി​ട​യി​ലെ അ​ന്തഃഛി​ദ്രം മു​ത​ലെ​ടു​ത്താ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ​നീ​ക്കം ന​ട​ത്തി​യ​ത്. ഇ​ള​കൊ​ള്ളൂ​ർ ഡി​വി​ഷ​ൻ മെം​ബ​റാ​യ ജി​ജി സ​ജി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​ന് ആ​ദ്യ​മേ ത​ന്നെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു.
എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം എം.​വി. അ​ന്പി​ളി​യെ ഉ​പാ​ധി​ക​ളി​ല്ലാ​തെ പ്ര​സി​ഡ​ന്‍റാ​ക്കി. മ​റ്റൊ​രു വ​നി​താ മെം​ബ​ർ മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൽ​സി ഈ​ശോ​യും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​ന് അ​വ​കാ​ശം ഉ​ന്ന​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ആ​രെ​യും പ​രി​ഗ​ണി​ക്കാ​തെ അ​ന്പി​ളി പ്ര​സി​ഡ​ന്‍റാ​യി അ​ഞ്ചു​വ​ർ​ഷ​വും തു​ട​രു​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നേ​തൃ​ത്വം.
അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ അ​ട​ക്കം ഇ​ട​പെ​ട്ട് ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഒ​ത്തു​തീ​ർ​പ്പ് ഫോ​ർ​മു​ല​ക​ൾ​ക്ക് ജി​ജി വ​ഴ​ങ്ങി​യി​ല്ലെ​ന്നു പ​റ​യു​ന്നു.ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റ് ആ​റു​മാ​സം ക​ഴി​യു​ന്പോ​ഴാ​ണ് അ​വി​ശ്വ​സ പ്ര​മേ​യ​ത്തി​ന് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ താ​ൽ​കാ​ലി​ക ചു​മ​ത​ല വൈ​സ് പ്ര​സി​ഡ​ന്‍റ്് ദേ​വ​കു​മാ​റി​ന് ന​ൽ​കി.ജി​ജി സ​ജി​യു​ടെ കൂ​ടി പി​ന്തു​ണ​യി​ൽ ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ്.
സി​പി​എ​മ്മി​ലെ തു​ള​സീ​മ​ണി​യ​മ്മ​യെ പ്ര​സി​ഡ​ന്‍റാ​ക്കി ഭ​ര​ണം​ഏ​റ്റെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി. കോ​ന്നി റീ​ജി​യ​ണ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ് തു​ള​സീ​മ​ണി​യ​മ്മ.
പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തി​നു മോ​ഹ​മി​ല്ലെ​ന്ന് ജി​ജി സ​ജി
കോ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു സ്ഥാ​നം മോ​ഹി​ച്ച​ല്ല താ​ൻ ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച​തെ​ന്ന് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ജി സ​ജി.
താ​ൻ ഒ​ളി​വി​ലാ​യി​രു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​വും മെം​ബ​ർ നി​ഷേ​ധി​ച്ചു. ആ​രു​ടെ​യും ത​ട​ങ്ക​ലി​ൽ ആ​യി​രു​ന്നി​ല്ലെ​ന്നും ചി​കി​ത്സാ​ർ​ഥം മാ​റി​നി​ന്ന​താ​ണെ​ന്നും ജി​ജി പ​റ​ഞ്ഞു.