പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​ന് പി​ന്തു​ണ ന​ൽ​കും: മ​ന്ത്രി
Saturday, July 31, 2021 10:49 PM IST
പ​ത്ത​നം​തി​ട്ട: പ​ഠ​നം ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങു​ന്ന പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ൾ​ക്കു തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ട എ​ല്ലാ പി​ന്തു​ണ​യും സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നു മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ജോ​ലി സം​ബ​ന്ധ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​ൻ ഇ​പ്പോ​ൾ ആ​രു​മി​ല്ല എ​ന്ന കാ​ര്യം എം​എ​ൽ​എ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ഴ്സ് ക​ഴി​ഞ്ഞ് ഏ​തു തൊ​ഴി​ലാ​ണ് ചെ​യ്യേ​ണ്ട​ത്, തൊ​ഴി​ലി​നു വേ​ണ്ടി ആ​രെ​യാ​ണു സ​മീ​പി​ക്കേ​ണ്ട​ത് അ​ത​ല്ലെ​ങ്കി​ൽ വി​ദേ​ശ​ത്ത് പോ​കാ​ൻ എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​രി​ക്കേ​ണ്ട​ത് ഇ​തെ​ല്ലാം സം​ബ​ന്ധി​ച്ച് ഇ​വ​രെ ബോ​ധ​വാ​ന്മാ​രാ​ക്കാ​ൻ സ​ർ​ക്കാ​ർ​ത​ന്നെ ഇ​ട​പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​ത്.