കു​ടി​വെ​ള്ള പൈ​പ്പു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ‌
Monday, August 2, 2021 11:40 PM IST
റാ​ന്നി: മാ​സ​ങ്ങ​ളാ​യി താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്ത് മു​ട​ങ്ങി​ക്കി​ട​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. ‌
പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചെ​ത്തോ​ങ്ക​ര മു​ത​ൽ ബ്ലോ​ക്ക്പ​ടി വ​രെ​യു​ള്ള ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ ത​ക​രാ​റി​ലാ​യി എ​ട്ടു​മാ​സ​ത്തോ​ള​മാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു.
പ​ല​ഭാ​ഗ​ങ്ങ​ളി​ലും ആ​റും ഏ​ഴും മാ​സ​ത്തി​ല​ധി​ക​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. റോ​ഡ് പ​ണി അ​ന​ന്ത​മാ​യി നീ​ണ്ട​തോ​ടെ ജ​ല​വി​ത​ര​ണ​വും മു​ട​ങ്ങി.‌
നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും കെ​എ​സ്ടി​പി അ​ധി​കൃ​ത​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും യോ​ഗം വി​ളി​ച്ച് എ​ട്ടു ദി​വ​സ​ത്തി​നു​ള​ളി​ൽ പൈ​പ്പു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ല്കു​ക​യു​മു​ണ്ടാ​യി. ഈ ​നി​ർ​ദ്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ പാ​ലി​ക്ക​പ്പെ​ട്ട​ത്.‌
റാ​ന്നി പാ​ലം മു​ത​ൽ ചെ​ത്തോ​ങ്ക​ര വ​രെ റോ​ഡി​ന് ഇ​രു​വ​ശ​ത്തും ഡി​സ്ട്രി​ബ്യൂ​ഷ​ൻ ടൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് ഹൗ​സ് ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി. ബ്രാ​ഞ്ച് റോ​ഡു​ക​ളു​ടെ​യും പൈ​പ്പു​ക​ൾ ക​ണ​ക്ട് ചെ​യ്തു.
പെ​രു​ന്പു​ഴ, മാ​മു​ക്ക്, ഇ​ട്ടി​യ​പ്പാ​റ, ഐ​ത്ത​ല, കോ​ള​ജ് റോ​ഡ്, ചെ​ത്താ​ങ്ക​ര, പൂ​ഴി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ജ​ല​വി​ത​ര​ണം ഇ​തോ​ടെ സു​ഗ​മ​മാ​കും. നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ കൂ​ടാ​തെ പു​തു​താ​യി മൂ​ന്ന് ടീ​മി​നെ കൂ​ടെ ഇ​റ​ക്കി രാ​പ​ക​ൽ ജോ​ലി ചെ​യ്താ​ണ് സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​ത്.‌
ഞാ​യ​റാ​ഴ്ച ത​ന്നെ ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ന​പ്പാ​റ മ​ല​യി​ലെ പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള ജ​ല​അ​ഥോ​റി​റ്റി​യു​ടെ പ്ര​ധാ​ന വാ​ൽ​വി​ലെ ത​ക​രാ​റാ​ണ് ഇ​തി​നു ത​ട​സ​മു​ണ്ടാ​യ​ത്. ‌