യാ​ത്ര​ക്കാ​രോ​ട് പാ​ർ​ക്കിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ ഗു​ണ്ടാ​യി​സം ‌
Tuesday, August 3, 2021 10:18 PM IST
തി​രു​വ​ല്ല: വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ട്രെ​യി​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രോ​ട് രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ ഭീ​ഷ​ണി​യും ഗു​ണ്ടാ​യി​സ​വും പ​തി​വാ​കു​ന്നു.
മു​തി​ർ​ന്ന പൗ​രന്മാ​രോ​ടും സ്ത്രീ​ക​ളോ​ടു​മാ​ണ് ഇ​വ​രു​ടെ ഭീ​ഷ​ണി ഏ​റെ​യും. തി​രു​വ​ല്ല സ്റ്റേ​ഷ​നി​ൽ നി​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു ഫീ​സ് ഈ​ടാ​ക്കി സൗ​ക​ര്യം ചെ​യ്യാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ‌
എ​ന്നാ​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ട്രെ​യി​നി​ൽ എ​ത്തു​ന്ന ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ്വീ​ക​രി​ക്കാ​ൻ എ​ത്തു​ന്ന​വ​രും പാ​ർ​ക്കിം​ഗ് ഫീ​സ് ന​ൽ​ക​ണ​മെ​ന്നാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ഭീ​ഷ​ണി.
ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ച്ച​ത് ശേ​ഷം മാ​ത്ര​മേ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ നി​ല​പാ​ട്. മ​റ്റു​ള്ള​വ​രെ യാ​ത്ര അ​യ​യ്ക്കാ​ൻ വ​രു​ന്ന​വ​രും ഫീ​സ് ന​ൽ​ക​ണം.‌
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ക റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ തി​രു​വ​ല്ല​യി​ൽ എ​ത്തി​യാ​ണ് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ ജോ​ലി​ക്കും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ട്രെ​യി​ൽ പോ​കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ങ്ങ​ളി​ലെ റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളു​ടെ ക​യ​റു​കെ​ട്ടി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​തി​രി​ക്കാ​ൻ ക​രാ​റു​കാ​ർ ബ​ന്ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​കാ​ര​ണം യാ​ത്ര​ക്കാ​രെ കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ൻ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ സൗ​ക​ര്യ​മി​ല്ല.
ശോ​ച​നീ​യ​മാ​യ പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളാ​ണ് തി​രു​വ​ല്ല സ്റ്റേ​ഷ​നു​ള്ള​ത്.
വ​ള്ളി പ​ട​ർ​പ്പു​ക​ൾ ക​യ​റി കാ​ടു​പി​ടി​ച്ച റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് കാ​റ്റും മ​ഴ​യും വെ​യി​ലു​മേ​റ്റ് കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് 40 മു​ത​ൽ 80 രൂ​പ​യാ​ണ് ഒ​രു ദി​വ​സ​ത്തെ പാ​ർ​ക്കിം​ഗ് ഫീ​സ്. ഏ​ജ​ന്‍റു​മാ​രു​ടെ നി​രീ​ക്ഷ​ണം ഉ​ണ്ടെ​ന്ന് പ​റ​യു​ന്പോ​ഴും നി​ര​വ​ധി ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നും മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​ണ്.
പെ​ട്രോ​ളി​ന് വി​ല വ​ർ​ധി​ച്ച​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ധ​നം മോ​ഷ്ടി​ക്കു​ന്ന സം​ഘ​ങ്ങ​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ താ​വ​ളം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ‌