ഹൃ​ദ​യ​സ്തം​ഭ​ന​വും ര​ക്ത​സ്രാ​വ​വും: മ​ല​യാ​ളി ഗ​വേ​ഷ​ക​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം ‌
Wednesday, August 4, 2021 10:14 PM IST
ഡോ.​ വി.​ ആ​ർ. സ​ന​ൽ കു​മാ​ർ അ​യി​രൂ​ർ സ്വ​ദേ​ശി ‌

പ​ത്ത​നം​തി​ട്ട: ഉ​യ​ർ​ന്ന​തും താ​ഴ്ന്ന​തു​മാ​യ ര​ക്ത​സ​മ്മ​ർ​ദ​ത്തി​ന്‍റെ അ​നു​പാ​ത​ത്തി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ​യും ര​ക്ത​ത്തി​ന്‍റെ താ​പ​ഗ്ര​ഹ​ണ ശ​ക്തി​യി​ലെ വ്യ​തി​യാ​ന​വു​മാ​ണ് ഹൃ​ദ​യ​സ്തം​ഭ​ന​ത്തി​ന്‍റെ​യും ര​ക്ത​സ്രാ​വ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി​യ മ​ല​യാ​ളി ഗ​വേ​ഷ​ക​ൻ ഡോ.​വി.​ആ​ർ. സ​ന​ൽ​കു​മാ​റി​ന് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അം​ഗീ​കാ​രം.‌
ഡി​സ്ക​വ​റി ഓ​ഫ് സ​ന​ൽ ഫ്ളോ ​ചോ​ക്കിം​ഗ് ഇ​ൻ ബ്ല​ഡ് സ​ർ​ക്കു​ലേ​റ്റ​റി സി​സ്റ്റം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഗ​വേ​ഷ​ണ പ്ര​ബ​ന്ധം ല​ണ്ട​നി​ൽ നി​ന്നു​ള്ള നേ​ച്ച​ർ ഗ്രൂ​പ്പി​ന്‍റെ സ​യ​ന്‍റ​ഫി​ക് റി​പ്പോ​ർ​ട്ട് എ​ന്ന മെ​ഡി​ക്ക​ൽ ജേ​ർ​ണ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. ‌
കോ​വി​ഡ് രോ​ഗി​ക​ൾ മ​സ്തി​ഷ്ക ര​ക്ത​സ്രാ​വം​മൂ​ലം മ​രി​ച്ച​തി​നേ തു​ട​ർ​ന്ന് ഇ​റാ​നി​ലെ മാ​സാ​ൻ​ഡ്രൈ​ൻ മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് ഡോ.​സ​ന​ലി​ന്‍റെ നി​ഗ​മ​ന​ങ്ങ​ൾ ശ​രി​വ​ച്ചു.
കോ​വി​ഡ് രോ​ഗി​ക​ളി​ൽ ശ​രീ​രോ​ക്ഷ്മാ​വ് വ​ർ​ധി​ക്കു​ന്പോ​ൾ ര​ക്തം ആ​വി​യാ​കു​ക​യും കാ​ർ​ബ​ണ്‍ ഡൈ ​ഓ​ക്സൈ​ഡ് വ​ർ​ധി​ക്കു​ക​യും ത·ൂ​ലം ര​ക്ത​സ​മ്മ​ർ​ദ​ത്തി​ന്‍റെ അ​നു​പാ​ത​ത്തി​ൽ വ്യ​തി​യാ​നം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന ക്ഷ​ണി​ക​മാ​യ ആ​ഘാ​തം കാ​ര​ണം ശ​രീ​ര​ത്തി​ൽ പി​ണ​ഞ്ഞു​കി​ടു​ക്കു​ന്ന ധ​മ​നി​ക​ൾ പൊ​ട്ടി​പ്പോ​കു​ന്ന​തി​നു സാ​ധ്യ​ത​യേ​റു​മെ​ന്നും ര​ക്ത​സ​മ്മ​ർ​ദ​മ​ല്ല, അ​തി​ന്‍റെ അ​നു​പാ​ത​മാ​ണ് അ​പ​ക​ട​കാ​രി എ​ന്നു​മാ​ണ് ക​ണ്ടു​പി​ടി​ത്ത​ത്തി​ന്‍റെ കാ​ത​ൽ. ‌
അ​യി​രൂ​ർ പു​ത്തേ​ഴ​ത്ത് പ​രേ​ത​രാ​യ വി.​എം.​ആ​ർ. പ​ണി​ക്ക​രു​ടെ​യും സി.​ഒ. ശാ​ര​ദാ​മ്മ​യു​ടെ​യും മ​ക​നാ​ണ് ഡോ. ​സ​ന​ൽ​കു​മാ​ർ.
തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നും പ്രൊ​പ്പ​ൽ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഒ​ന്നാം​റാ​ങ്കോ​ടെ എം​ടെ​ക് പാ​സാ​യ സ​ന​ൽ ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ​സി​ൽ നി​ന്ന് പി​എ​ച്ച്ഡി നേ​ടി.
നി​ല​വി​ൽ ഇ​ന്ത്യ - യു​എ​സ് മ​യോ കാ​ർ​ഡി​യ​ൽ ഇ​ൻ​ഫ്രാ​ക്ഷ​ൻ ഗ​വേ​ഷ​ണ ടീം ​ലീ​ഡ​റാ​യും തെ​ക്ക​ൻ കൊ​റി​യ​യു​ടെ സ​യ​ന്‍റി​ഫി​ക് അം​ബാ​സി​ഡ​റാ​യും പോ​സ്റ്റ് ഡോ​ക്ട​റ​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ‌