ഉദ്യോഗസ്ഥർ ജോലിക്കെത്തണമെന്ന് ചെയർപേഴ്സൺ
Thursday, September 16, 2021 11:21 PM IST
പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ കൂ​ട്ട ​അ​വ​ധി​യെ​ടു​ത്ത ജീ​വ​ന​ക്കാ​രോ​ടു തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ർ​പേ​ഴ്സ​ൺ സു​ശീ​ല സ​ന്തോ​ഷ് രം​ഗ​ത്തെ​ത്തി.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ധി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ചെ​യ​ർ​പേ​ഴ്സ​ൺ ന​ഗ​ര​കാ​ര്യ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റെ അ​റി​യി​ച്ചു. ​ഭ​ര​ണ​സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​കെ​യെ​ത്ത​ണ​മെ​ന്നാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ മു​ന്നി​ൽ നി​ർ​ത്തി ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ.‌
ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്ന​ശേ​ഷം നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കാ​ൻ ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്. അ​തി​നെ​യെ​ല്ലാം ത​ട​യു​ന്ന​തി​നാ​യാ​ണു ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ക്കാ​നാ​ണു സെ​ക്ര​ട്ട​റി ശ്ര​മി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തി​നും ചെ​യ​ർ​പേ​ഴ്സ​ണും എ​ല്ലാ പി​ന്തു​ണ​യും ന​ല്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​നാ​ണു സെ​ക്ര​ട്ട​റി. നി​യ​മ​പ​ര​മാ​യ ഉ​പ​ദേ​ശ​ങ്ങ​ളും ഭ​ര​ണ​പ​ര​മാ​യെ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ​ക്കു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ ന​ല്കാ​തെ​യാ​ണ് ഭ​ര​ണ​സ്തം​ഭ​ന​മു​ണ്ടാ​ക്കാ​ൻ സെ​ക്ര​ട്ട​റി ശ്ര​മി​ക്കു​ന്ന​തെ​ന്ന് കൃ​ഷ്ണ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.‌
പ​ന്ത​ള​ത്തെ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി ന​ഗ​ര​സ​ഭ​യി​ൽ അ​റി​യി​ച്ച​തി​നു 9100 രൂ​പ​യോ​ളം പി​ഴ​യീ​ടാ​ക്കു​ന്ന വി​ചി​ത്ര​മാ​യ ന​ട​പ​ടി കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​ണ്. ഇ​തി​ലൂ​ടെ നി​യ​മ​ത്തെ ദു​രു​പ​യോ​ഗം ചെ​യ്തു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വാ​യ​ട​പ്പി​ക്കാ​നാ​ണു സെ​ക്ര​ട്ട​റി ശ്ര​മി​ച്ച​ത്.
ന​ഗ​ര​സ​ഭാ ബ​ജ​റ്റ് വ്യാ​ജ​മാ​യാ​ണ​വ​ത​രി​പ്പി​ച്ച​തെ​ന്നു ത​ദ്ദേ​ശ​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു ക​ത്തു ന​ല്കി​യ​തും ദു​രു​ദ്ദേ​ശ​ത്തോ​ടെ​യാ​ണ്. നി​യ​മാ​നു​സൃ​ത​മാ​യി ത​യാ​റാ​ക്കി​യ ബ​ജ​റ്റ് വ്യാ​ജ​മാ​ണെ​ന്നാ​ണു സെ​ക്ര​ട്ട​റി നി​യ​മ​ത്തെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​രി​നു ക​ത്തു ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്ന് കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. ‌