റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യി​ല്‍ ആ​ദ്യ സം​വാ​ദം ഇ​ന്ന്
Sunday, September 19, 2021 10:11 PM IST
റാ​ന്നി: പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നേ​തൃ​ത്വം ന​ല്‍​കു​ന്ന റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​രു​മാ​യി സം​വ​ദി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന മീ​റ്റ് ദി ​മാ​സ്റ്റേ​ഴ്‌​സ് പ്രോ​ഗ്രാ​മി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ മീ​റ്റ് ദി ​മാ​സ്റ്റേ​ഴ്‌​സ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും.
10, 12 ക്ലാ​സു​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കും. നോ​ള​ജ് വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​തി​ഭാ​ധ​ന​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​രു​ടെ തു​ട​ര്‍​പ​ഠ​ന​ത്തി​ന് പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് നോ​ള​ജ് വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​മാ​യി മീ​റ്റ് ദി ​മാ​സ്റ്റേ​ഴ്‌​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.
വി​ദ്യാ​ഭ്യാ​സം, ക​ല, കാ​യി​കം, ശാ​സ്ത്രം, സാ​ങ്കേ​തി​ക വി​ദ്യ, കൃ​ഷി, തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലെ​യും ഏ​റ്റ​വും മി​ക​ച്ച വ്യ​ക്തി​ക​ളാ​കും കു​ട്ടി​ക​ള്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നെ​ത്തു​ക. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​ഴ്സ​റി മു​ത​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​മാ​ണ് തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
ഇ​ന്നു ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​വും മീ​റ്റ് ദി ​മാ​സ്റ്റേ​ഴ്‌​സ് പ്രോ​ഗ്രാ​മും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പ​ങ്കെ​ടു​ത്ത​ക്ക​വി​ധ​മാ​ണ് ക്ര​മീ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.
എം​എ​ല്‍​എ​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ല്‍​ക്കൂ​ടി പ്രോ​ഗ്രാം ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​കും.