കീ​ക്കൊ​ഴൂ​രി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം ‌
Tuesday, September 21, 2021 10:22 PM IST
റാ​ന്നി: കീ​ക്കൊ​ഴൂ​രി​ൽ വീ​ണ്ടും കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി. കീ​ക്കൊ​ഴൂ​ർ കു​ന്ന​ത്ത് ജോ​യി​ക്കു​ട്ടി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നും ചേ​മ്പ്, തെ​ങ്ങി​ൻ തൈ​ക​ൾ തു​ട​ങ്ങി​യ​വ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞാ​ഴ്ച​യി​ൽ കൂ​നം​ത​ടം ത​ട​ത്തി​ൽ ത​മ്പി പാ​ട്ട​ത്തി​ന് കൃ​ഷി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തെ പ​കു​തി വി​ള​വാ​യ 100 മൂ​ടോ​ളം ക​പ്പ​യും ചേ​മ്പ് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളും കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചി​രു​ന്നു. ‌
ഇ​രു​മ്പ് ഷീ​റ്റു കൊ​ണ്ട് സൈ​ഡി​ൽ നി​ർ​മി​ച്ചി​രു​ന്ന വേ​ലി ത​ക​ർ​ത്താ​ണ് പ​ന്നി ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. പ​ന്നി ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌

‌ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം‌

മ​ല്ല​പ്പ​ള​ളി: കാ​ട്ടു​പ​ന്നി​ക​ൾ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യം. കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ർ​ക്കു അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​യ​ർ​മാ​ൻ ഡോ.​സാ​മു​വ​ൽ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ മ​ത്താ​യി ജോ​ണ്‍, പി. ​എ​സ്.​ത​ന്പി , എ​ൻ.​ബി. ജോ​ണ്‍, ഷി​ബു പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌