സ്കൂ​ട്ട​ർ മി​നി​ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Wednesday, September 22, 2021 10:26 PM IST
പ​ന്ത​ളം: സ്കൂ​ട്ട​ർ മി​നി​ലോ​റി​യ്ക്കു പി​ന്നി​ലി​ടി​ച്ചു യു​വ​തി മ​രി​ച്ചു. പൂ​ഴി​ക്കാ​ട് വ​ട​ക്കേ​കൊ​ല്ലം​പ​റ​ന്പി​ൽ ബി​നു ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യും ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​നി​യു​മാ​യ ദി​വ്യ (ദു​ഷാ​ന്തി -26)യാ​ണ് മ​രി​ച്ച​ത്. ഭ​ർ​തൃ​മാ​താ​വ് രാ​ധാ​കു​മാ​രി​യെ (58) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.‌
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ​കാ​ലോ​ടെ എം​സി റോ​ഡി​ൽ കു​ര​ന്പാ​ല ഹ​നു​മ​ത് ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ര​ന്പാ​ല ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ഓ​ട​യു​ടെ മൂ​ടി​യ്ക്കു​ള്ള സ്ലാ​ബു​മാ​യി വ​ന്ന ലോ​റി​യു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ദി​വ്യ മ​രി​ച്ചു. നാ​ലു​വ​ർ​ഷം മു​ന്പാ​ണ് ദി​വ്യ​യെ ബി​നു വി​വാ​ഹം ക​ഴി​ച്ച​ത്. മ​ക​ൻ: ദേ​വ​ദ​ത്ത​ൻ. ‌