83 കേ​ന്ദ്ര​ങ്ങ​ൾ, 11933 കു​ട്ടി​ക​ൾ
Thursday, September 23, 2021 9:45 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്നാ​രം​ഭി​ക്കു​ന്ന പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ലെ 83 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 11933 കു​ട്ടു​ക​ൾ പ​രീ​ക്ഷ​യെ​ഴു​തും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യോ​ടൊ​പ്പം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളും ഇ​ന്നാ​രം​ഭി​ക്കും. രാ​വി​ലെ 9.40നാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ നേ​ര​ത്തെ​ത​ന്നെ എ​ത്ത​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ട്.
പ്ര​വേ​ശ​നം നേ​ടി​യ സ്കൂ​ളോ ക്ലാ​സ്മു​റി​ക​ളോ അ​ധ്യാ​പ​ക​രെ​യോ സ​ഹ​പാ​ഠി​ക​ളെ​യോ ഇ​തേ​വ​രെ നേ​രി​ൽ ക​ണ്ടി​ട്ടി​ല്ലാ​ത്ത കു​ട്ടി​ക​ളാ​ണ് പൊ​തു​പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പോ​ടെ ഇ​ന്ന് സ്കൂ​ളു​ക​ളി​ലെ​ത്തു​ന്ന​ത്. ഒ​ക്ടോ​ബ​ർ 18 വ​രെ​യാ​ണ് പ​രീ​ക്ഷ. സാ​ധാ​ര​ണ നി​ല​യി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട പ​രീ​ക്ഷ​ക​ളാ​ണ് വൈ​കി ന​ട​ക്കു​ന്ന​ത്.
പ​രീ​ക്ഷ ന​ട​ക്കു​ന്ന ക്ലാ​സ്മു​റി​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ്ര​ക്രി​യ​ക​ൾ ഇ​ന്ന​ലെ​യോ​ടെ പൂ​ർ​ത്തീ​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​ർ​ക്കും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പെ​ട്ട​വ​ർ​ക്കും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​മു​ണ്ടാ​കും. വി​ദ്യാ​ർ​ഥി​ക​ളെ നാ​ലാ​യി തി​രി​ച്ചാ​ണ് ക്ര​മീ​ക​ര​ണം. കോ​വി​ഡ് ബാ​ധി​ത​ർ, സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ, പ​നി പോ​ലെ​യു​ള്ള അ​സു​ഖം ബാ​ധി​ച്ച​വ​ർ, മ​റ്റു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​രീ​ക്ഷ​യ്ക്കെ​ത്തു​ന്ന​വ​ർ​ക്ക് മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ല​ഭ്യ​മാ​ക്കും. കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ട്ടി​ക​ൾ പി​പി​ഇ കി​റ്റ് ധ​രി​ക്കേ​ണ്ട​തി​ല്ല. മാ​സ്ക്, ഗ്ലൗ​സ് ഇ​വ ധ​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഇ​വ​ർ​ക്ക​നു​വ​ദി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക ക്ലാ​സ്മു​റി​ക​ളി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന അ​ധ്യാ​പ​ക​ർ പി​പി​ഇ കി​റ്റ് ധ​രി​ക്കും. കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ട്ടി​ക​ളും പ​രീ​ക്ഷ​യ്ക്ക് എ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.