സം​സ്ഥാ​ന ജൂ​ണി​യ​ർ സോ​ഫ്റ്റ് ബോ​ൾ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
Thursday, September 23, 2021 9:50 PM IST
പ​ത്ത​നം​തി​ട്ട: 26 മു​ത​ൽ 30 വ​രെ ജ​ല​ന്ത​റി​ൽ ന​ട​ക്കു​ന്ന 38-ാമ​ത് ദേ​ശി​യ ജൂ​ണി​യ​ർ സോ​ഫ്റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള സം​സ്ഥാ​ന ആ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മി​നെ കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​ലി​പ്പോ​സ് ഉ​മ്മ​ൻ പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ നി​ന്നാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.
ടീം ​ക്യാ​പ്റ്റ​നാ​യി എം.​എ​സ്. സ​നോ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​ബി​ൾ ജോ​സ​ഫ്, എ​സ്.​എ​ൻ. വി​വേ​ക്, എ​ൻ. നൗ​ഫ​ൽ, കെ.​എ​സ്. ദീ​പു, വ​ർ​ഗീ​സ് ജോ​സ​ഫ്, ബി. ​ഗൗ​തം, സി.​ജി. ആ​കാ​ശ്, യാ​സ​ർ എ​സ്. ജ​ലീ​ൽ, ജീ​വ​ൻ ജ​യ​കു​മാ​ർ, കി​ര​ൺ ര​വി, കെ.​എ​ൻ. റി​യാ​സ്, പി.​ജി. അ​ഭി​ജി​ത്, എം. ​ധ​നു​ഷ്, എ​ച്ച്. അ​ഭി​ജി​ത്, പ്ര​ണ​വ് എം. ​സു​രേ​ഷ്, അ​ർ​ജു​ൻ മോ​ഹ​ൻ​ദാ​സ്, അ​ല​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ. കോ​ച്ച്: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ കോ​ച്ച് പി.​ബി. കു​ഞ്ഞു​മോ​ൻ, മാ​നേ​ജ​ർ : ഡി.​എ​സ്. അ​നീ​ഷ്.